ഇടുക്കി : മലയോര മേഖലയിൽ വന്യജീവികളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ സുരക്ഷിതം നല്‍കേണ്ടത് വനങ്ങൾക്കല്ല കൃഷിയിടങ്ങൾക്കാണ് ബഫർസോൺ ആവശ്യമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി. വന്യജീവി ആക്രമണം കൂടുന്നതിന് പിന്നിൽ കുടിയിറക്കാനുള്ള വനം വകുപ്പിന്റെ ആസൂത്രിതമായ നീക്കമാണെന്നും ആരോപണം.
തുടര്‍ച്ചയായി ഇടുക്കിയില്‍ വന്യജീവികളുടെ ആക്രമണം കൂടി വരുകയാണ്. പന്നി, കുരങ്ങ് മുതല്‍ പുലി വരെയാണ് വ്യാപകമായി കൃഷികള്‍ക്ക് നാശം വിതച്ചിരിക്കുന്നത്. ഇവയുടെ അക്രമണത്തിൽ പരിക്കേറ്റ നിരവധി പേരാണ് ഇപ്പോഴും ചികിത്സയിൽ കഴിയുന്നത്. ഏക്കറ് കണക്കിന് കൃഷിയിടങ്ങള്‍ നശിപ്പിക്കുക കുടാതെ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാവുന്ന കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുടെ അക്രമണത്തില്‍ ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പു വരുത്തണമെന്നുള്ള ആവശ്യവുമായാണ് ഹൈറേഞ്ച് സംരക്ഷണ സമിതി രംഗത്തെത്തിയിരിക്കുന്നത്.
വന്യജീവി അക്രമണം ജനവാസ പ്രദേശങ്ങളിൽ ആനയും പുലിയുടേയും സാന്നിധ്യമായി മാറിയിരിക്കുകയാണ്. ഇതിന് പിന്നിൽ വനം വകുപ്പിന്റെ ഹിഡൻ അജണ്ടയുണ്ടെന്നും വന്യജീവികളെ ഉപയോഗിച്ച് കുടിയിറക്കാനാണ് വനംവകുപ്പിന്റെ ശ്രമമെന്നും ഇതിനെ ഞങ്ങള്‍ ഒന്നിച്ച് നിന്ന് ചെറുക്കുമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി വ്യക്തമാക്കി.