ദോഹ : വരും ദിവസങ്ങളില്‍ കനത്ത ചൂടിന് സാധ്യതയുള്ളതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നലെയോടെ വേനല്‍ക്കാലം ആരംഭിച്ചതായും ഇനി വരുന്ന ദിവസങ്ങളില്‍ ചൂടും അന്തരീക്ഷ ഈര്‍പ്പവും ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അല്‍ ഹനാ നക്ഷത്രത്തിന് തുടക്കമായതോടെയാണ് കാലാവസ്ഥാ മാറ്റമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇനിയുള്ള 12 ദിവസങ്ങളില്‍ ചൂട് കൂടും. പ്രത്യേകിച്ച് തീരപ്രദേശങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പം വര്‍ധിക്കും. പെട്ടെന്ന് കാലാവസ്ഥ മാറുന്നത് കൊണ്ട് നേരിയ മൂടല്‍മഞ്ഞിനും കാറ്റിന്റെ ശക്തി കുറയാനും ഇടയാക്കും.
ഇനിയുള്ള ദിവസങ്ങളില്‍ കനത്ത ചൂട് ; മുന്നറിയിപ്പ് നല്‍കി ഖത്തർ
RECENT NEWS
Advertisment