തിരുവനന്തപുരം : ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ തരൂരിന്‍റെയും മുരളിയുടെയും ചെളിവാരിയെറിയല്‍. രണ്ടാള്‍ക്കും ശക്തമായ താക്കീത് നല്‍കി ഹൈക്കമാന്‍ഡ്. ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങള്‍ സജീവമാക്കേണ്ട സമയത്ത് അതിന് പകരം പാര്‍ട്ടിയെ പൊതുമധ്യത്തില്‍ പ്രതിരോധത്തിലാക്കും വിധത്തിലുള്ള പരസ്യപ്രതികരണങ്ങളും പ്രവര്‍ത്തനങ്ങളും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍സെക്രട്ടറി താരിഖ് അന്‍വറാണ് എം.പിമാരായ ശശി തരൂരിനും കെ. മുരളീധരനും താക്കീത് സ്വരത്തില്‍ മുന്നറിയിപ്പ് നല്‍കിയത്. തരൂരും മുരളിയും ഇനി പരസ്യ വിഴുപ്പലക്കല്‍ നിര്‍ത്തുമോ എന്നാണ് അറിയേണ്ടത്. തരൂരാവട്ടെ പാര്‍ട്ടിക്ക് പുറത്തേക്ക് ചാടി ഇടത് സ്വതന്ത്രനായി തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്നും വിവരമുണ്ട്.
കഴിഞ്ഞ കെ.പി.സി.സി ഭാരവാഹി യോഗത്തിലും നിര്‍വാഹകസമിതി യോഗത്തിലും നേരിട്ട് താന്‍ വിഷയമവതരിപ്പിച്ചിട്ടും കേരള പാര്‍ട്ടിയില്‍ ശശി തരൂരിന്‍റെ ഭാഗത്ത് നിന്നടക്കം അനഭിലഷണീയ പ്രവണതകളുണ്ടാവുന്നതായാണ് ഹൈക്കമാന്‍ഡിന്‍റെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്. കേരളത്തിലെ വിഷയങ്ങള്‍ വിശദീകരിച്ച് താരിഖ് അന്‍വര്‍ എ.ഐ.സി.സി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
തരൂരിന്‍റെ നീക്കങ്ങള്‍ കേരള പാര്‍ട്ടിയില്‍ ഉളവാക്കിയിരിക്കുന്ന വിവാദങ്ങളില്‍ നീരസം പ്രകടിപ്പിക്കുന്നതാണ് റിപ്പോര്‍ട്ടെന്നാണ് വിവരം. ഹൈക്കമാന്‍ഡില്‍ അതൃപ്തി കനത്തതോടെ അടുത്ത മാസം അവസാനം നടക്കാനിരിക്കുന്ന എ.ഐ.സി.സി പ്ലീനറിസമ്മേളനത്തില്‍ ശശി തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുമോയെന്നതില്‍ ആകാംക്ഷ കനത്തു. എ.ഐ.സി.സി അദ്ധ്യക്ഷന്‍റെ കൂടി നിര്‍ദ്ദേശപ്രകാരമാണ് താരിഖ് അന്‍വര്‍ കേരളത്തിലെ ചില മുതിര്‍ന്ന നേതാക്കളെ വിളിച്ച് മുന്നറിയിപ്പ് നല്‍കിയത്.
താന്‍ കേരളത്തില്‍ വന്ന് നേരിട്ട് കാര്യങ്ങള്‍ പറഞ്ഞിട്ടും അനഭിലഷണീയ പ്രവണതകളുണ്ടാവുന്നത് വെച്ചുപൊറുപ്പിക്കാനാവില്ലെന്നാണ് താരിഖ് അന്‍വര്‍ തരൂരിനെ അറിയിച്ചത്. പരസ്യപ്രതികരണങ്ങളിലൂടെ പാര്‍ട്ടിയെ സ്വയം പ്രതിരോധത്തിലാക്കുന്ന നീക്കങ്ങള്‍ അവസാനിപ്പിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളിലേക്ക് സജീവമായി എം.പിമാര്‍ കടക്കണമെന്നാണ് മുരളീധരനോട് നിര്‍ദ്ദേശിച്ചത്. എ.ഐ.സി.സി ജനറല്‍സെക്രട്ടറി എന്ന നിലയിലും പാര്‍ട്ടി കേന്ദ്ര അച്ചടക്കസമിതി ജനറല്‍സെക്രട്ടറി എന്ന നിലയിലുമാണ് താനീ വിവരം ധരിപ്പിക്കുന്നത് എന്നാണ് താക്കീതിന്‍റെ രൂപത്തില്‍ ഇരുവരോടും താരിഖ് അന്‍വര്‍ വ്യക്തമാക്കിയത്.
ഭാരത് ജോഡോ യാത്രയുടെ തുടര്‍പരിപാടിയായി ഹാഥ് സെ ഹാഥ് ജോഡോ പ്രചരണപരിപാടിക്ക് സംസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തില്‍ കോണ്‍ഗ്രസ് തുടക്കമിടും. ജോഡോ സമാപനദിവസമായ ഈ മാസം 30ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമം പരിപാടികള്‍ സംഘടിപ്പിക്കും. ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനാചരണം കൂടി കണക്കിലെടുത്താണിത്.
ഫെബ്രുവരി 1 മുതല്‍ 20 വരെ ഓരോ ബൂത്തിലും മുതിര്‍ന്ന നേതാക്കളടക്കം നേരിട്ട് വീടുകളിലെത്തി ലഘുലേഖകള്‍ വിതരണം ചെയ്യും. 138 രൂപ ചലഞ്ചിലൂടെ ധനസമാഹരണവും ഇതിലൂടെ ലക്ഷ്യമിടുന്നു. കേവലമായ നോട്ടീസ് വിതരണമല്ല മറിച്ച് ഔചിത്യത്തോടെ വീട്ടുകാരുമായി സമയമെടുത്ത് സംസാരിച്ച് പരാതികള്‍ അനുഭാവത്തോടെ കേട്ട് വിനയത്തോടെ മറുപടി നല്‍കണമെന്നും കെ.പി.സി.സി കീഴ്ഘടകങ്ങള്‍ക്കയച്ച സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചു. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 20 വരെ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബൂത്തുകളിലൂടെ 3-4 ദിവസം നീളുന്ന പദയാത്രകള്‍ നടത്തും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033