ചെന്നൈ : ഹിന്ദിയെ ദേശീയ ഭാഷയായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഒരു ഭാഷ അധികാരത്തിന്റെ ഭാഷയാകുമ്ബോള്‍ പ്രാദേശിക ഭാഷകള്‍ ദുര്‍ബലമാകും. രാജ്യത്ത് ഒരു സംസ്‌കാരമല്ല ഉള്ളത്. ഓരോ സംസ്ഥാനവും വ്യത്യസ്തമാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
രാജ്യത്തിന് അഭിവൃദ്ധി ഉണ്ടാകാനുള്ള ഏക മാര്‍ഗം ശക്തമായ സ്വയംഭരണ സംസ്ഥാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍ ഡിഎംകെയും സിപിഎമ്മും തമ്മിലുള്ള സഖ്യം പ്രത്യയശാസ്ത്രപരമാണ്. അത് കേവലം തിരഞ്ഞെടുപ്പ് സഖ്യമല്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് നടക്കുന്നത് സ്വേച്ഛാധിപത്യ സ്വഭാവമാണ്. കേന്ദ്ര ഏജന്‍സികള്‍ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുകയാണെന്നും അദ്ദേഹം പറഞ്ഞു.