തിരുവല്ല: നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ വിവാദ പരാമര്‍ശത്തില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. വിവിധ ഹൈന്ദവ നവോത്ഥാന സംഘടനാ നേതാക്കളും പങ്കെടുത്തു. യോഗം സംസ്ഥാന സമിതി അംഗം പ്രെഫ.ടി. ഹരിലാല്‍ ഉദ്ഘാടനം ചെയ്തു. വിശ്വാസത്തെ ചൂഷണം ചെയ്യുന്ന നിലപാടാണ് ഇടത് സര്‍ക്കാരിനെന്ന് അദ്ദേഹം പറഞ്ഞു. മതേതരത്വത്തിന്റെ മുഖം മൂടിയിട്ട് ഇനി ഒരു ഹിന്ദുവിന് മുമ്പിലും വോട്ട് ചോദിക്കാന്‍ വരരുത്. അങ്ങനെ വന്നാല്‍ ഇവരെ ആട്ടിപ്പുറത്താക്കാന്‍ സ്വാഭിമാന ഹിന്ദുവിന് മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആരുടെയും ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വി.കെ.ചന്ദ്രന്‍ വ്യക്തമാക്കി. ഇന്ന് ഹിന്ദു പ്രതികരണ ശേഷിയുള്ളവരാണ്. ആരെയും ഭയക്കാതെ ജീവിക്കാനുള്ളകരുത്ത് ഹിന്ദു നേടിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് പ്രസിഡന്റ് റ്റി എന്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി. സതീഷ് കുമാര്‍, ഹിന്ദു ഐക്യവേദി വൈസ് പ്രസിഡന്റ് സന്തോഷ് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ശ്രീകുമാര്‍, ജില്ലാ സെക്രട്ടറി അരുണ്‍ രാജ്, താലൂക് ജനറല്‍ സെക്രട്ടറി കിഷോര്‍ കുമാര്‍, താലൂക് സെക്രട്ടറി രതീഷ് ശര്‍മ്മന്‍ എന്നിവര്‍ പങ്കെടുത്തു.