Thursday, June 27, 2024 8:50 am

സഹോദരനെ കുത്തിക്കൊലപ്പെടുത്തി ; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

അട്ടപ്പാടി: അട്ടപ്പാടിയിലെ നെല്ലിപ്പതിയിൽ സഹോദരനെ കുത്തിക്കൊലപ്പെടുത്തുകയും സഹോദര ഭാര്യയെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. അട്ടപ്പാടി നെല്ലിപ്പതി പുത്തൻ വീട്ടിൽ ശിവനുണ്ണിയെയാണ് മണ്ണാർക്കാട് പട്ടികജാതി, പട്ടിക വർഗ പ്രത്യേക കോടതി ശിക്ഷിച്ചത്. 2016 ജൂലൈ 18 നാണ് പുത്തൻ വീട്ടിൽ പ്രഭാകരൻ സഹോദരന്‍റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. എട്ടു വർഷം മുമ്പ് കൽപ്പണിക്കാരനായ പ്രഭാകരൻ ജോലി കഴിഞ്ഞ് രാത്രി ഒൻപത് മണിയോടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം. പുരയിടത്തിൽ കാത്തു നിന്ന ശിവനുണ്ണി ചാടിവീണ് കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് കുത്തി. പ്രഭാകരന്‍റെ ശബ്ദം കേട്ട് വിജയ ഓടിയെത്തിയപ്പോഴേക്കും നെഞ്ചിൽ കുത്തിയിരുന്നു. തടയാനെത്തിയ വിജയയെ കുത്തിയെങ്കിലും തുടയിലാണ് കുത്തു കൊണ്ടത്. ബഹളം കേട്ട് മറ്റു ബന്ധുക്കൾ എത്തുമ്പോഴേക്കും പ്രഭാകരൻ മരിച്ചിരുന്നു.

ഇരുവരുടേയും അമ്മയും സഹോദരിയും സഹോദരിയുടെ നാലു വയസുകാരി മകളും 17 വർഷം മുമ്പ് വിഷം കഴിച്ച് മരിച്ചിരുന്നു. ഇതിൻറെ കാരണക്കാരൻ പ്രഭാകരനാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. പ്രഭാകരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിജയയെ വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ച് വർഷം കഠിന തടവും അരലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷം അധിക തടവും അനുഭവിക്കണം. കേസിലെ സാക്ഷിയായിരുന്ന പ്രഭാകരന്‍റെ പിതാവ് മണി വിചാരണയ്ക്കിടെ വാഹനപകടത്തിൽ മരിച്ചു. പിതാവാണ് പ്രഭാകനെ കുത്തിയതെന്ന് പ്രതി കോടതിയിൽ പറഞ്ഞെങ്കിലും തെളിയിക്കാനായില്ല.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചൈനീസ് സന്ദർശനത്തിനിടെ ഇന്ത്യയെ പുകഴ്‌ത്തി മാലദ്വീപ് മന്ത്രി മുഹമ്മദ് സയീദ്

0
ഡൽഹി: ചൈനീസ് സന്ദർശനത്തിനിടെ ഇന്ത്യയെ പുകഴ്‌ത്തി മാലദ്വീപ് മന്ത്രി . പ്രസിഡൻ്റ്...

അവധി അവഗണിച്ച് ക്ലാസ് ; മൈലപ്രയിൽ ട്യൂഷൻ സെന്ററിലേക്ക് കെ എസ് യു പ്രതിഷേധം

0
പത്തനംതിട്ട: ശക്തമായ മഴ തുടരുന്നതിനാൽ സംസ്ഥാനത്ത് 6 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ...

സ്വാഭാവിക ചന്ദന തോട്ടങ്ങളിൽ നിന്ന് മോഷണം പോയത് അഞ്ച് മരങ്ങൾ ; പ്രതികളെക്കുറിച്ച് സൂചനയില്ലാതെ...

0
കൊല്ലം: വനം വകുപ്പിനെ വലച്ച് കൊല്ലം കടമാൻപാറയിലെ ചന്ദനമര കടത്ത്. അഞ്ച്...

വയനാട്ടിൽ ബോംബ് കണ്ടെത്തിയ സംഭവം ; മാവോയിസ്റ്റുകളെ പ്രതിചേർത്ത് എഫ്ഐആർ

0
വയനാട്: മാനന്തവാടിയിൽ ബോംബ് കണ്ടെത്തിയ സംഭവത്തിൽ മാവോയിസ്റ്റുകളെ പ്രതിചേർത്ത് എഫ്ഐആർ രജിസ്റ്റർ...