കോന്നി : സ്വർണ്ണ കള്ളകടത്തു കേസിൽ ജലീൽ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നിയിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി എ സൂരജ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം വൈസ് പ്രസിഡൻ്റ് കണ്ണൻ ചിറ്റൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ, ജില്ലാ കമ്മിറ്റി അംഗം സുരേഷ് കാവുങ്കൽ, മണ്ഡലം സെക്രട്ടറി പ്രസന്നൻ അമ്പലപ്പാട്, സുജീഷ് സുശീലൻ, വിഷ്ണു ദാസ്, സുജിത്ത് ബാലഗോപാൽ, ശ്രേയസ് കുറുമ്പുകര, ശ്രീജിത്ത് മുരളി, റ്റി.പ്രസ്സി, ഗിരീഷ് ഇളകൊള്ളൂർ, അഭിലാഷ് എന്നിവർ പ്രസംഗിച്ചു.