പത്തനംതിട്ട : ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കണ്ടെയിൻറ്മെൻറ് സോണുകളിൽ ക്വാറന്റൈയിനിൽ കഴിയുന്നവർക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നല്കി. തവിട്ടപൊയ്ക, അയത്തിൽ ഭാഗങ്ങളിലുളള പതിനഞ്ച് കുടുംബങ്ങൾക്കാണ് സഹായമേകിയത്. ക്വാറന്റൈയിനിൽ കഴിയുന്നവരുടെ ക്ഷേമം അന്വേഷിക്കുന്നതിനിടെയാണ് ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യം ബീറ്റ് ഓഫീസർ അൻവർഷയെ അറിയിക്കുന്നത്.
തുടർന്ന് എസ് എച്ച് ഒ എം.ആർ സുരേഷിന്റെ നിർദ്ദേശപ്രകാരം ആംബുലൻസ് ഡ്രൈവർ അനിൽ കുമാർ, ആശാ വർക്കർ രാധാമണി എന്നിവരുടെ സഹകരണത്തോടെ വാങ്ങിയ ഭക്ഷ്യവസ്തുക്കൾ എസ് ഐ ബി.ആർ അശോക് കുമാർ, ബീറ്റ് ഓഫീസർമാരായ എസ്.അൻവർഷ, ആർ പ്രശാന്ത്, വളണ്ടിയർ അശോക് മലഞ്ചരുവിൽ എന്നിവരുടെ നേതൃത്വത്തിൽ എത്തിച്ചു നല്കി.