കോന്നി : ഗാന്ധിഭവൻ ദേവലോകത്തിൽ കോന്നി പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 2 ദിവസം നീണ്ടുനിന്ന അവധിക്കാല ക്യാമ്പ് കരുതൽ 2025 നടന്നു. സർവശ്രേഷ്ഠ ദിവ്യാഗബാൽ പുരസ്‌കാരജേതാവ് ആദിത്യ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. നിത്യ ജീവിതത്തിൽ യോഗയുടെ പ്രസക്തി, മാതാ പിതാ ഗുരു ദൈവം, മൊബൈൽ അഡിക്ഷൻ കുട്ടികളിൽ, കഥയരങ്ങ്, ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി, ശാസ്ത്രവും മനുഷ്യനും, പ്രകൃതിയും മനുഷ്യനും എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ, പരീക്ഷണങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ, കുട്ടികളുടെ വിവിധകലാ പരിപാടികൾ, ശാസ്ത്ര ക്ലാസുകൾ പരീക്ഷണങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയും നടന്നു. പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സ്നേഹപ്രയാണം 825 മത് ദിന സംഗമം ഉദ്ഘാടനവും ഡോ. പുനലൂർ സോമരാജൻ നിർവഹിച്ചു. സമാപന സമ്മേളനം നോവലിസ്റ്റ് തുളസിധരൻ ചാങ്ങമണ്ണിൽ ഉദ്ഘാടനം ചെയ്തു. സിഎസ് സോമൻപിള്ള അധ്യക്ഷത വഹിച്ചു. സിന്ധു പവിത്രൻ, ഗിരീഷ് കുമാർ, സലിൽ വയലാത്തല, എസ്.കൃഷ്ണകുമാർ, ജയചന്ദ്രൻ ഉണ്ണിത്താൻ, ടി. ലിജ, വർഗീസ് മാത്യു, കോന്നി വിജയകുമാർ, ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ അജീഷ് എന്നിവർ സംസാരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1