തിരുവനന്തപുരം : തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒൻപത് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഫെബ്രുവരി 24) അവധി പ്രഖ്യാപിച്ചു. ചില വിദ്യാലയങ്ങൾക്ക് ചൊവ്വാഴ്ചയും അവധിയാണ്. അതാത് ജില്ലാ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 13 ജില്ലകളിലെ 30 തദ്ദേശ വാർഡുകളിലാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, തൃശൂർ, കൊല്ലം, തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളിലെ ഏതാനം വിദ്യാലയങ്ങൾക്കാണ് അവധി. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഓഫീസുകൾക്കും ഉദ്യോഗസ്ഥർക്കും ഈ ഉത്തരവ് ബാധകല്ല. 24ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 25ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും.
വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടുമുൻപുള്ള 48 മണിക്കൂർ സമയത്തേക്കും വോട്ടെണ്ണൽ ദിവസമായ ചൊവ്വാഴ്ചയും തെരെഞ്ഞെടുപ്പ് നടക്കുന്ന വാർഡിന്റെ പരിധിക്കുള്ളിൽ മിക്കയിടത്തും സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.അതേസമയം പൊതു പരീക്ഷ നടക്കുന്ന സ്ഥാപനങ്ങൾക്ക് ഉത്തരവ് ബാധകമല്ല.