കാലിഫോർണിയ : മഞ്ഞു മാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ ഹോളിവുഡ് നടന്‍ ജെറമി റെന്നര്‍ ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ ആഴ്ചയായിരുന്നു അപകടം നടന്നത്. ഉടൻ തന്നെ ആകാശമാര്‍ഗ്ഗം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നടന്‍റെ വക്താവാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. മികച്ച ചികിത്സയാണ് താരത്തിന് നല്‍കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. വാഷോവിലെ അതിശൈത്യമുള്ള പ്രദേശത്താണ് ജെറമി റെന്നര്‍ താമസിക്കുന്നത്. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പുതുവര്‍ഷത്തിന്‍റെ തലേന്ന് അവിടെ 35,000 വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. 2010-ൽ കാതറിൻ ബിഗലോയുടെ ദി ഹർട്ട് ലോക്കറിനായി ഓസ്കാർ നോമിനേഷൻ നേടിയതു മുതൽ, ഹോളിവുഡിൽ കൂടുതൽ താരമൂല്യമുള്ള നടന്മാരിൽ ഒരാളായി റെന്നർ മാറി.
ഹർട്ട് ലോക്കറിന് ശേഷം, 2010-ൽ ബെൻ അഫ്ലെക്ക് സംവിധാനം ചെയ്ത ക്രൈം ഡ്രാമയായ ദ ടൗണിൽ റെന്നർ സഹനടനായി. തുടർച്ചയായി രണ്ടാമത്തെ ഓസ്കാർ നോമിനേഷൻ അദ്ദേഹത്തിന് നേടിക്കൊടുത്തു. ഒരു വർഷത്തിനുശേഷം, 2011ലെ തോറിൽ ഒരു അതിഥി വേഷത്തിൽ ഹോക്കിയായി അദ്ദേഹം അരങ്ങേറ്റം കുറിച്ചു. ഹോക്കിയുടെ പങ്കാളിത്തം അവഞ്ചേഴ്‌സ് സിനിമകളിൽ (അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം (2019)), എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി. കഴിഞ്ഞ വർഷം ഹോക്കി അരങ്ങേറ്റം കുറിച്ചതോടെ അദ്ദേഹം മാർവലിനൊപ്പം തുടർന്നു. ‘ദ ടൗണ്‍’, ‘മിഷന്‍ ഇംപോസിബിള്‍’, ‘അമേരിക്കന്‍ ഹസില്‍’, ’28 വീക്ക്‌സ് ലേറ്റര്‍’ തുടങ്ങിയവയാണ് റെന്നറുടെ പ്രശസ്ത ചിത്രങ്ങള്‍.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]