ലൊസാഞ്ചലസ്: ഏറ്റവും മികവുറ്റ കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച ഹോളിവുഡ് താരം ടെറി ഗാർ (79) അന്തരിച്ചു. താരം മൾട്ടിപ്പിൾ സ്ക്ലിറോസിസ് ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഹാസ്യതാരം എഡി ഗാറിന്റെയും നർത്തകി ഫിലിസ് ലിൻഡിന്റെയും മകളായി ജനിച്ച ടെറി കുട്ടിക്കാലത്തുതന്നെ നൃത്തവേദികളിലെ താരമായി മാറി. 1963 മുതൽ സിനിമയിൽ ചെറുവേഷങ്ങൾ ലഭിച്ചുതുടങ്ങി. ‘വിവ ലാസ് വേഗസ്’ ഉൾപ്പെടെ എൽവിസ് പ്രെസ്‌ലി അഭിനയിച്ച 9 സിനിമകളിലെ നൃത്തസംഘത്തിന്റെ ഭാഗമായിരുന്നു താരം. 1999ൽ എംഎസ് രോഗാവസ്ഥ സ്ഥിരീകരിച്ചെങ്കിലും സിനിമയിൽ അവസരം കുറയുമെന്നോർത്ത് അക്കാര്യം വർഷത്തോളം മറച്ചുവച്ചതായി ടെറി പിൽക്കാലത്തു വെളിപ്പെടുത്തിയിരുന്നു. 1974 ൽ പുറത്തിറങ്ങിയ ‘യങ് ഫ്രാങ്കെൻസ്റ്റൈനി’ലെ ഹാസ്യവേഷം താരത്തിന് വഴിത്തിരിവായി. ക്ലോസ് എൻകൗണ്ടേഴ്സ് ഓഫ് ദ് തേഡ് കൈൻഡ് (1977), ഓസ്കർ നാമനിർദേശം നേടിക്കൊടുത്ത ടൂറ്റ്സി (1982) തുടങ്ങിയവയാണ് മറ്റു ശ്രദ്ധേയ ചിത്രങ്ങൾ. ടെലിവിഷൻ ഷോകളിലും സജീവ സാന്നിധ്യമായിരുന്നു താരം. ‘സ്പീഡ്ബംപ്സ്’ എന്നത് ആത്മകഥയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1