പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവന രഹിതരായ നിരാശ്രയർക്ക് നൽകുന്ന163മത്തെ സ്നേഹ ഭവനം ഓതറ പുന്നവേലിൽ തോമസിനും കുടുംബത്തിനും നൽകി. വീടിന്റെ ഉത്ഘാടനവും താക്കോൽദാനവും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടുരും ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൻ. രാജീവും ചേർന്ന് നിർവഹിച്ചു.
വർഷങ്ങൾക്ക് മുൻപ് നല്ല സാഹചര്യത്തിൽ ജീവിച്ചിരുന്ന തോമസിനും ഭാര്യ സാലിക്കും ഏക മകൾ സ്റ്റഫിയുടെ ചികിത്സക്കായി എല്ലാം വിറ്റുപെറുക്കേണ്ടി വന്നു. മകളുടെ മരണത്തിനു ശേഷം രോഗികളായി മാറിയ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയ കുളത്താങ്കൽ കല്ലേത്തു കുടുംബയോഗം 4 സെന്റ് സ്ഥലം വാങ്ങി നൽകി. ഇവിടെ റിയാദിലെ ഇമ്മാനുവൽ ഫെലോഷിപ്പ് നൽകിയ തുക ഉപയോഗിച്ച് രണ്ടു മുറികളും, ഹാളും, അടുക്കളയും, ശുചിമുറിയും, സിറ്റൗട്ടും അടങ്ങിയ വീട് നിർമിച്ചു നൽകുകയായിരുന്നു സുനില്‍ ടീച്ചര്‍.
ചടങ്ങിൽ വാർഡ് മെമ്പർ വി.റ്റി. ശോശാമ്മ, ബ്ലോക്ക് മെമ്പർ കോശി സക്കറിയ, കുടുംബയോഗം വൈസ് പ്രസിഡന്റ് സി.റ്റി. തോമസ്, കെ.പി.ജയലാൽ, സജി കുഴിപ്പുലത്ത്, ഹരിത കൃഷ്ണൻ. ആർ എന്നിവർ പങ്കെടുത്തു.