മാവേലിക്കര : വയോധികയ്ക്ക് ഹോം നഴ്‍സിന്റെ ക്രൂര മര്‍ദ്ദനം. 78 കാരിയായ ചെട്ടികുളങ്ങര സ്വദേശി വിജയമ്മയാണ് മര്‍ദ്ദനത്തിന് ഇരയായത്. ഡൈനിങ്ങ് ഹാളില്‍ വെച്ച് മലമൂത്ര വിസര്‍ജനം നടത്തിയതിന് വിജയമ്മയെ വടി കൊണ്ട് അടിച്ചും കുത്തിയുമാണ് ഹോംനഴ്സ് മര്‍ദ്ദിച്ചത്.
മര്‍ദ്ദനത്തില്‍ വിജയമ്മയുടെ തുടയെല്ല് പൊട്ടിയിരുന്നു. എന്നാല്‍ വീണ് പരിക്ക് പറ്റിയെന്നാണ് ഹോം നഴ്സ് ആദ്യം പറഞ്ഞത്. സംശയം തോന്നി മകന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഫെബ്രുവരി 20 ന് നടന്ന മര്‍ദ്ദനം പുറത്തറിഞ്ഞത്. സംഭവത്തില്‍ ഹോം നഴ്സ് കട്ടപ്പന സ്വദേശി ചെമ്പനാല്‍ ഫിലോമിനയെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു.