Monday, March 17, 2025 6:23 pm

നഖം ഒടിയാതെ വളര്‍ത്താണോ ? ഇത് ശ്രദ്ധിക്കുക

For full experience, Download our mobile application:
Get it on Google Play

നല്ലപോലെ ആറ്റ് നോറ്റ് വളര്‍ത്തിയെടുത്ത നഖം എവിടെയെങ്കിലും ഒന്ന് കൊണ്ടാല്‍ ചിലപ്പോള്‍ ഒടിഞ്ഞ് പോകുന്നത് അല്ലെങ്കില്‍ പൊട്ടിപോകുന്നത് ചിലര്‍ക്ക് വളരെ സങ്കടം നല്‍കുന്ന കാര്യമാണ്. ചിലര്‍ക്ക് നഖത്തിന് കട്ടിയില്ല എന്ന കാരണത്താല്‍ വേഗത്തില്‍ തന്നെ ഒടിയുന്നത് കാണാം. ഇത്തരത്തില്‍ നഖം ഒടിഞ്ഞ് പോകുന്നത് കൊണ്ടാണ് പലരും ആര്‍ട്ടിഫിഷ്യല്‍ നഖം വെക്കാന്‍ മുതിരുന്നതും. നല്ല നീണ്ട് ഷേയ്പ്പ് ചെയ്ത നഖത്തില്‍ നല്ല നെയില്‍ പോളീഷ് ഇട്ടാല്‍ വിരലുകള്‍ നല്ല നീളത്തില്‍ ഭംഗിയില്‍ നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്. എന്നാല്‍ പലര്‍ക്കും ആഗഹം ഉണ്ടെങ്കിലും നഖം ഒടിഞ്ഞ് പോകുന്നത് കാരണം ഇത് പലപ്പോഴും സാധിക്കാറില്ല. എന്നാല്‍ നഖം ഒടിഞ്ഞ് പോകാതെ വളര്‍ത്തിയെടുക്കാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താം
നഖങ്ങള്‍ വല്ലാതെ വരണ്ട് പോകുമ്പോഴാണ് നഖങ്ങള്‍ വേഗത്തില്‍ ഒടിഞ്ഞ് പോകുന്നത്. അതിനാല്‍ നഖങ്ങളെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. നഖങ്ങളെ ഹൈഡ്രേറ്റ് ചെയ്യുന്നതിനായി എന്നും രാത്രി കിടക്കുന്നതിന് മുന്‍പ് കൈകളില്‍ കുറച്ച് ബട്ടര്‍ തേച്ച് നന്നായി മസാജ് ചെയ്ത് കൊടുക്കാവുന്നതാണ്. പിറ്റേന്ന് രാവിലെ കൈകള്‍ കഴുകി എടുക്കാം. അതുപോലെ തന്നെ കുറച്ച് വെളിച്ചെണ്ണ തേച്ച് നഖങ്ങള്‍ മസാജ് ചെയ്യുന്നതും നല്ലതാണ്. ഇത് കൂടാതെ നമ്മള്‍ ചര്‍മ്മം ഹൈഡ്രേറ്റ് ചെയ്യാന്‍ വെള്ളം കുടിക്കാറുണ്ട്. ഒരു ദിവസം ആവശ്യത്തിന് വെള്ളം കുടിച്ചാല്‍ അത് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ മാത്രമല്ല നമ്മളുടെ നഖങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്താനും അതുപോലെ തന്നെ നല്ലപോലെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താനും ഇത് സഹായിക്കും. അതിനാല്‍ ഇക്കാര്യങ്ങള്‍ പതിവായി ചെയ്യാന്‍ മറക്കരുത്.
സംരക്ഷിക്കാം
നഖങ്ങള്‍ വളര്‍ത്താന്‍ അഗ്രഹിക്കുന്നവരാണെങ്കില്‍ അതിനനുസരിച്ചുള്ള സംരക്ഷണവും നല്‍കാന്‍ ശ്രദ്ധിക്കണം. ചിലര്‍ നഖം ഉപയോഗിച്ച് പാത്രം തുറക്കുക. അതുപോലെ കട്ടിയുള്ള സാധനങ്ങള്‍ പൊട്ടിക്കാനെല്ലാം നഖം ഉപയോഗിക്കുന്നത് കാണാം. എന്നാല്‍ ഇത്തരത്തില്‍ നഖം ഉപയോഗിക്കുന്നത് സത്യത്തില്‍ നഖത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. ഇത് പൊട്ടി പോകുന്നതിലേയ്ക്കും അതുപോലെ ഒടിഞ്ഞ് പോകാനും കാരണമാകുന്നുണ്ട്. അതിനാല്‍ നഖം ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ഉപയോഗിക്കരുത്. അതുപോലെ പണി എടുക്കുമ്പോള്‍ പ്രത്യേകിച്ച് അടുക്കള പണി, പുറം പണി എന്നിവ എടുക്കുമ്പോള്‍ നഖങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
വെയില്‍ ഏല്‍ക്കാതിരിക്കാം
ചര്‍മ്മത്തില്‍ അമിതമായി വെയില്‍ ഏറ്റാല്‍ ചര്‍മ്മം വരണ്ട് പോവുകയും അതുപോലെ തന്നെ നിറം മങ്ങുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ നഖങ്ങളിലും അമിതമായി വെയില്‍ ഏല്‍ക്കുന്നത് നഖങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്നുണ്ട്. നഖങ്ങള്‍ അമിതമായി വരണ്ട് പോകുന്നതിനും അതുപോലെ പെട്ടെന്ന് തന്നെ പൊട്ടിപോകുന്നതിനും ഇത് കാരണമാകുന്നു. അതിനാല്‍ കൈകളെ സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷിക്കാന്‍ ശ്രദ്ധിക്കുക.
നല്ല ആഹാരങ്ങള്‍
നമ്മളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ല ആഹാരങ്ങള്‍ കഴിക്കണം. അതുപോലെ നഖങ്ങളുടെ ആരോഗ്യത്തിനും നല്ല ആഹാരങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. നല്ലപോലെ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളത് പ്രത്യേകിച്ച് ബയോട്ടിന്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഇത് മുടിയുടേയും നഖത്തിന്റേയും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ വിറ്റമിന്‍ ഇ, അയേണ്‍, സിങ്ക്, ഒമേഗ-3 ഫാറ്റി ആസിഡ്‌സ് എന്നിവ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.
വെള്ളം
അമിതമായി കൈകള്‍ വെള്ളത്തില്‍ നനയുന്നത് സത്യത്തില്‍ നഖങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല. ഇത് നഖങ്ങള്‍ വേഗത്തില്‍ സോഫ്റ്റായിരിക്കുന്നതിനും അതുപോലെ ഇത് വേഗത്തില്‍ നഖങ്ങള്‍ ഒടിഞ്ഞ് പോകുന്നതിലേക്കും നയിക്കുന്നു. അതിനാല്‍ കൈകള്‍ എല്ലായ്‌പ്പോഴും നനയാതെ ശ്രദ്ധിക്കുക. അതുപോലെ തന്നെ കൈകളില്‍ നിന്നും വെളളം തുടച്ച് നീക്കി വൃത്തിയാക്കി ഉണക്കി വെക്കണം. നഖങ്ങള്‍ അമിതമായി നീളം വെക്കുന്നത് ഒഴിഞ്ഞ് പോകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അതിനാല്‍ ഷേയ്പ്പ് ചെയ്ത് നീളം കുറയ്ക്കുന്നതും നല്ലതാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പിഎഫിൽ ലയിപ്പിച്ച ഡിഎ കുടിശ്ശികയുടെ പകുതി സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പിന്‍വലിക്കാം

0
തിരുവനന്തപുരം: പിഎഫിൽ ലയിപ്പിച്ച ഡിഎ കുടിശ്ശികയുടെ പകുതി സംസ്ഥാന സർക്കാർ ജീവനക്കാർക്ക്...

യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം ; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 53...

0
വാഷിങ്ടൻ : യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ രണ്ടു ദിവസമായി യുഎസ് വ്യോമസേന...

വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ

0
ബത്തേരി : വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ. പെരുമ്പാവൂർ ചുണ്ടക്കുഴി...

പെരുമ്പാവൂരിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ വീട്ടിൽ മോഷണം

0
കൊച്ചി: പെരുമ്പാവൂരിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ വീട്ടിൽ മോഷണം. വീട്ടിൽ നിന്നും പതിനൊന്നര...