ദിവസനേ രണ്ട് നേരം പല്ല് തേച്ചാല്‍ പോലും പലരുടെ പല്ലിലും കറയും പ്ലാക്കും കടന്ന് കൂടുന്നത് കാണാം. നമ്മള്‍ കഴിക്കുന്ന ആഹാരങ്ങള്‍, അമിതമായിട്ടുള്ള പുകവലി, കറ കൂടിയ ആഹാരങ്ങള്‍ കഴിക്കുന്നത്, പല്ലുകള്‍ വൃത്തിയാക്കി വെക്കാത്തത് എന്നിവയെല്ലാം തന്നെ പല്ലില്‍ കറയും പ്ലാക്കും വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.ചിലര്‍ പല്ലിലെ പ്ലാക്കും കറയും കളയാന്‍ അമിതമായി ഉരച്ച് തേക്കുന്നത് കാണാം. എന്നാല്‍ ഇത്തരം ശീലങ്ങള്‍ സത്യത്തില്‍ പല്ലിന്റെ ഇനാമല്‍ ഇല്ലാതാക്കുന്നതിലേയ്ക്ക് നയിക്കുന്നു. പല്ലിന്റെ ഇനാമല്‍ നഷ്യപ്പെട്ടാല്‍ പല്ല് വേഗത്തില്‍ സെന്‍സിറ്റീവ് ആകുന്നതിനും കേട് വരുന്നതിനും കാരണമാകുന്നു. എന്നാല്‍ ഇതൊന്നും ഇല്ലാതെ തന്നെ പല്ല് ഹെല്‍ത്തിയായി ക്ലീന്‍ ആക്കി എടുക്കാന്‍ സഹായിക്കുന്ന ചില ടിപ്‌സ് നോക്കാം.
പല്ലിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ഒരു മെത്തേഡ് കൂടിയാണ് ഓയില്‍ പുള്ളിംഗ്. ഇത് പല്ലിലെ മഞ്ഞപ്പ് മാറ്റി എടുക്കുന്നതിനും അതുപോലെ തന്നെ പല്ലിലെ പ്ലാക്ക്, കറ എന്നിവ മാറ്റി എടുക്കുന്നതിനും ഉപയോഗിക്കാറഉണ്ട്. വളരെ എളുപ്പത്തില്‍ തന്നെ നമ്മള്‍ക്ക് വീട്ടില്‍ ചെയ്‌തെടുക്കാവുന്ന ഈ മാര്‍ഗ്ഗം ചെയ്യേണ്ടത് എങ്ങിനെ എന്ന് നോക്കാം. ഇതിനായി നിങ്ങള്‍ക്ക് വെളിച്ചെണ്ണ, എള്ളെണ്ണ അല്ലെങ്കില്‍ സണ്‍ഫ്‌ലവര്‍ ഓയില്‍ എന്നിവ എടുക്കാവുന്നതാണ്.
ഒരു ടേബിള്‍സ്പൂണ്‍ എണ്ണ എടുത്തതിന് ശേഷം ഇത് വായില്‍ ഒഴിക്കണം. ഇത് ഇറങ്ങിപോകാതെ നോക്കണം. ഇത് നമ്മള്‍ വായയില്‍ വെള്ളം പിടിച്ച് കവിള്‍ കൊള്ളുന്നത് പോലെ പല്ലിന്റെ എല്ലാ ഭാഗത്തേക്കും ഈ ഓയില്‍ എത്തിക്കണം. ഇത്തരത്തില്‍ ഒരു 15 മുതല്‍ 20 മിനിറ്റ് വരെ ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ചെയ്താല്‍ നമ്മളുടെ വായില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന പ്ലാക്ക് ഒരു പരിധിവരെ നീക്കം ചെയ്യാന്‍ സഹായിക്കും. അതുപോലെ പുതിയ പ്ലാക്ക് രൂപപ്പെടാതിരിക്കാനും പല്ലിലെ കറയും മഞ്ഞപ്പും പല്ലിന്റെ സെന്‍സിറ്റിവിറ്റിയും കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.
പഴങ്ങളുടെ തൊലി
പഴങ്ങളുടെ തൊലിയും ഉപയോഗിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച്, വാഴപഴത്തിന്റെ, ഓറഞ്ച്, നാരങ്ങ എന്നിവയുടെ തൊലി ഉപയോഗിച്ച് പല്ല് ഇടയ്ക്ക് വൃത്തിയാക്കി വെക്കുന്നത് നല്ലതാണ്. ഇത് പല്ലിന്റെ മഞ്ഞ നിറവും പല്ലിലെ കറയും നീക്കം ചെയ്യുന്നതിന് സഹായിക്കുന്നുണ്ട്. അതുപോലെ പ്ലാക്ക് അടിഞ്ഞ് കൂടാതിരിക്കാനും ഇത് സഹായിക്കുന്നു. ഇതിനായി നിങ്ങളുടെ പക്കലുള്ള ഏതെങ്കിലും സിട്രിക് പഴത്തിന്റെ തൊലി എടുക്കാവുന്നതാണ്. ഇത് ചെറിയ കഷ്ണം എടുത്ത് പല്ല് തേയ്ക്കുക. നന്നായി ഉരയ്ക്കരുത്. പതുക്കെ മാത്രം ചെയ്യാന്‍ ശ്രദ്ധിക്കുക. അതിന് ശേഷം നിങ്ങള്‍ക്ക് നന്നായി വായ കഴുകി എടുക്കാവുന്നതാണ്. ഇത് എന്നും ചെയ്യുന്നത് പല്ലിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല. എന്നാല്‍, വെല്ലപ്പോഴും ചെയ്യുന്നത് പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്.
പഴം പച്ചക്കറികള്‍
നമ്മളുടെ ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് പഴം പച്ചക്കറികള്‍ കഴിക്കുന്നത് നല്ലതാണെന്ന് നമ്മള്‍ക്ക് അറിയാം. അതുപോലെ തന്നെ പല്ലിന്റെ നിറം നിലനിര്‍ത്താനും പഴം പച്ചക്കറികള്‍ കഴിക്കുന്നത് നല്ലത് തന്നെ. പ്രത്യേകിച്ച് കൈതച്ചക്ക, സ്‌ട്രോബെറി അല്ലെങ്കില്‍ കഴിക്കുമ്പോള്‍ നല്ല ക്രഞ്ചി ആയിട്ടുള്ള പഴം പച്ചക്കറികള്‍ എന്നിവ കഴിക്കുന്നത് പല്ലിലെ അഴുക്ക് നീക്കം ചെയ്യാനന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ പോലും പറയുന്നു. അതിനാല്‍ ഇത്തരം പഴം- പച്ചക്കറികള്‍ കഴിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033