മുഖത്ത് ഒരു നിറ വ്യത്യാസം വന്നാൽ മതി പിന്നെ പറയണ്ട ടെൻഷൻ. അമിതമായി വെയിൽ കൊള്ളുന്നതും അന്തരീക്ഷ മലിനീകരണവുമൊക്കെ പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. എത്ര ശ്രദ്ധിച്ചാലും പലർക്കും ഒഴിവാക്കാൻ പറ്റാത്ത സാഹചര്യം കാരണം ഇത്തരം പ്രശ്നങ്ങൾ അമിതമായി ഉണ്ടാകാറുണ്ട്. വെയിൽ കൊള്ളുന്നത് മൂലം ചർമ്മത്തിൻ്റെ നിറം മങ്ങുകയും അതുപോലെ മറ്റ് പല പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യാറുണ്ട്. എന്നാൽ ഇതൊക്കെ മാറ്റാൻ ഇനി ബ്യൂട്ടി പാർലറിൽ പോകണ്ട വീട്ടിലെ അടുക്കളയിലുണ്ട് പരിഹാരം. ചർമ്മത്തിലെ കരിവാളിപ്പ് മാറ്റി നല്ല നിറം നൽകാൻ കടലമാവ് ഏറെ സഹായിക്കും. എണ്ണമയമുള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്നതാണ് കടലമാവ്. ചർമ്മത്തിലെ സുഷിരങ്ങൾ തുറന്ന് വ്യത്തിയാക്കാൻ ഇത് സഹായിക്കും. ചർമ്മത്തിലെ അഴുക്കും ബാക്ടീരിയയുമൊക്കെ പുറന്തള്ളാൻ ഇത് നല്ലതാണ്.
സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥയില്‍ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്ന ഒന്നാണ് കടലമാവ്. തിളങ്ങുന്ന ചര്‍മ്മമാണ് എല്ലാവര്‍ക്കും ആഗ്രഹം. അതുകൊണ്ട് തന്നെ തിളങ്ങുന്ന ചര്‍മ്മത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കടലമാവും പാലും ചേര്‍ന്നുള്ള ഫേസ് പാക്ക്. ഇവ രണ്ടും മിക്‌സ് ചെയ്ത് മുഖത്ത് തേക്കുന്നത് ചര്‍മ്മത്തിന്റെ കരുവാളിപ്പ് മാറ്റി നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഏത് സൗന്ദര്യ പ്രതിസന്ധിയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഇത്.
കടലമാവും പാലും ചേര്‍ന്നുള്ള ഫേസ് പാക്ക് ഇങ്ങനെ തയ്യാറാക്കാം ; കടലമാവ് നാല് ടീസ്പൂണ്‍, പാല്‍ രണ്ട് ടീസ്പൂണ്‍, തേന്‍ ഒരു ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി ഒരു നുള്ള് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം കൂടി നല്ലതു പോലെ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. നല്ലൊരു സൗന്ദര്യസംരക്ഷണ ഉപാധിയാണ് ഇതെന്ന കാര്യത്തില്‍ സംശയമുണ്ട്. ഏത് വിധത്തിലും ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥയായ കരുവാളിപ്പിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്.
ചര്‍മ്മത്തിലെ എണ്ണമയമാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഇത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്. എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരം കാണാനും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് കടലമാവ്. അതിന് എന്തൊക്കെ ചെയ്യണം എന്ന് നോക്കാം. കടലമാവ് അഞ്ച് ടീസ്പൂണ്‍, തൈര് രണ്ട് ടീസ്പൂണ്‍. ഇവ രണ്ടും ഒരു ബൗളില്‍ എടുത്ത് മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. എണ്ണമയമുള്ള ചര്‍മ്മത്തിന് ഉത്തമ പരിഹാരമാണ് ഇത്.