കൊളസ്‌ട്രോള്‍ എന്നത് ഒാരോ ദിവസവും വെല്ലുവിളിയായി കൊണ്ടിരിക്കുന്ന അവസ്ഥയാണ്. എന്നാല്‍ ചില അവസരങ്ങളില്‍ നമ്മുടെ തന്നെ ജീവിത ശൈലിയിലെ മാറ്റം കൊളസ്‌ട്രോള്‍ ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നു. ഹോര്‍മോണുകളും കോശങ്ങളും സൃഷ്ടിക്കാന്‍ ശരീരത്തിന് മെഴുക് തന്മാത്രയായ കൊളസ്‌ട്രോള്‍ ആവശ്യമാണ് എന്ന് നമുക്കറിയാം. ഇതില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളും ശരീരത്തില്‍ ഉണ്ട്. അമിതമായ കൊളസ്‌ട്രോള്‍ നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം വെല്ലുവിളിയില്‍ ആക്കുന്നതാണ്. കൂടിയ കൊളസ്‌ട്രോളിന്റെ ഫലമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം അല്ലെങ്കില്‍ സ്‌ട്രോക്ക് എന്നിവയുണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും കൊളസ്‌ട്രോള്‍ കുറക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ പാനീയങ്ങള്‍ എല്ലാം കഴിക്കുന്നതിന് നമ്മള്‍ ശ്രദ്ധിക്കണം. എന്നാല്‍ അതിരാവിലെ വെറും വയറ്റില്‍ തന്നെ നമുക്ക് ഇത്തരം ചില പാനീയങ്ങള്‍ ശീലമാക്കാം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണം നല്‍കുന്നതോടൊപ്പം കൊളസ്‌ട്രോള്‍ കുറക്കുകയും ചെയ്യുന്നു.
ഗ്രീന്‍ ടീ
ആരോഗ്യ ഗുണത്തിന്റെ കാര്യത്തില്‍ ഗ്രീന്‍ ടീ വളരെയധികം സഹായിക്കുന്നു. ഇതില്‍ കാറ്റെനിച്ചുകളും മറ്റ് ആന്റിഓക്സിഡന്റുകളും ഉള്ളത് കൊണ്ട് തന്നെ ഇത് കൊളസ്‌ട്രോള്‍ കുറക്കുന്നതില്‍ വളരെ വലിയ പങ്ക് വഹിക്കുന്നു. എന്നാല്‍ ഗ്രീന്‍ ടീ കഴിക്കുമ്പോള്‍ അത് തനിയേ കുടിക്കുന്നതിന് ശ്രമിക്കരുത്. ഇത് നിങ്ങളില്‍ ചെറിയ ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഒരു ചെറിയ ബിസ്‌ക്കറ്റോ മറ്റോ ചേര്‍ത്ത് വേണം ഗ്രീന്‍ ടീ കുടിക്കുന്നതിന്.
ബെറി സ്മൂത്തീസ്
ബെറി സ്മൂത്തീസ് തയ്യാറാക്കി കഴിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ്. ഇത് വീട്ടില്‍ തന്നെ നമുക്ക് അതിരാവിലെ തയ്യാറാക്കി കഴിക്കാവുന്നതാണ്. പലപ്പോഴും സിട്രസ് ആസിഡ്, ആന്റി ഓക്‌സിഡന്റ്, ഫൈബര്‍ എന്നിവയുടെ കലവറയാണ് ബെറി സ്മൂത്തീസ് എന്നതില്‍ സംശയം വേണ്ട. ഇത് കൊളസ്‌ട്രോളിന്റെ അളവിനെ കുറക്കുന്നു. സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി അല്ലെങ്കില്‍ റാസ്ബെറി പോലുള്ളവയാണ് സ്മൂത്തി തയ്യാറാക്കുന്നതിന് ഉപയോഗിക്കേണ്ടത്.
കൊക്കോ പാനീയം
കൊക്കോ പാനീയം തയ്യാറാക്കി കഴിക്കുന്നതും നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ആണ് ദോഷകരമായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും നല്ല എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത്. ഇത് നിങ്ങളുടെ ചീത്ത കൊളസ്‌ട്രോൡനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. ധാരാളം മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍ കുറക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
തക്കാളി ജ്യൂസ്
തക്കാളിക്ക് ഇപ്പോള്‍ വിലക്കൂടുതല്‍ എങ്കിലും തക്കാളി ജ്യൂസ് നിങ്ങളുടെ കൊളസ്‌ട്രോളിനെ കുറക്കുന്നതിന് സഹായിക്കുന്നു. കാരണം തക്കാളിയില്‍ ധാരാളം ലൈക്കോപീന്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് കൊളസ്‌ട്രോള്‍ കുറക്കുന്നതിന് സഹായിക്കുന്നത്. മാത്രമല്ല ദോഷകരമായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ലിപിഡ് അളവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ് തക്കാളിയുടെ ധര്‍മ്മം. കൂടാതെ, തക്കാളി ജ്യൂസില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന പോഷകങ്ങളായ നിയാസിന്‍, ഫൈബര്‍ എന്നിവയും ഉണ്ട്.
ഓട്സ് പാനീയം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഓട്‌സ് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഓട്സില്‍ ബീറ്റാ-ഗ്ലൂക്കന്‍സ് അടങ്ങിയിട്ടുണ്ട്, ഇത് ആമാശയത്തിലെ പിത്തരസം ലവണങ്ങളുമായി സംയോജിപ്പിച്ച് കൊളസ്ട്രോളിന്റെ അളവിനെ കുറക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ദഹനാരോഗ്യം വര്‍ദ്ധിപ്പിക്കുകയും കൂടിയ കൊളസ്‌ട്രോളിനെ കുറക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഓട്‌സ് ആര്‍ക്ക് വേണമെങ്കിലും ശീലമാക്കാം.