പത്തനംതിട്ട : ജില്ലയിലെ ആദ്യത്തെ ഹോമിയോ സബ് സെന്റര്‍ കടമ്മനിട്ടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹോമിയോ സബ് സെന്ററിന്റെ ഉദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. നാരങ്ങാനം പഞ്ചായത്ത് ഡിസ്പെന്‍സറിയുടെ ഉപകേന്ദ്രമാണ് കടമ്മനിട്ടയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ജനങ്ങളുടെ ആവശ്യമായിരുന്ന ഹോമിയോ സബ് സെന്റര്‍ നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരന്‍ എംഎല്‍എയുടെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്ന് എംഎല്‍എയുടെ ഇടപെടലില്‍ സര്‍ക്കാര്‍ അനുമതി ലഭിക്കുകയായിരുന്നു. തുടക്കത്തില്‍ തിങ്കളാഴ്ച തോറും ഡോക്ടറുടെ സേവനവും, സൗജന്യ മരുന്നു വിതരണവും ഉണ്ടായിരിക്കും. ഉദ്ഘാടന ചടങ്ങില്‍ എംഎല്‍എയോടൊപ്പം നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോണ്‍ വി. തോമസ്, എ.എന്‍.ദീപ, പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ ഷീബാ കരുണാകരന്‍, ശ്രീകാന്ത് കളരിക്കല്‍, ജെസി മാത്യു, പൊന്നമ്മ മാത്യു, ഡോ. ജി. ഷീബ, ഡോ. ആര്‍ റെജി കുമാര്‍ എന്നിവര്‍ പങ്കെടുത്തു.