പ്രകൃതി സൗഹൃദ വാഹനങ്ങളാണ് ഇന്ന് ലോക രാജ്യങ്ങളെല്ലാം പ്രോത്സാഹിപ്പിക്കുന്നത്. വൈദ്യുതിയും പെട്രോളിയം ഇന്ധനങ്ങളും ഒരുപോലെ ഉപയോഗിക്കുന്നവയാണ് ഹൈബ്രിഡ് കാറുകള്‍. സാങ്കേതിക വിദ്യയിലും കാര്യക്ഷമതയിലും പ്രകടനത്തിലും മുന്നില്‍ നില്‍ക്കുന്നതിനൊപ്പം മലിനീകരണം കുറക്കുന്നതിനാല്‍ ഹൈബ്രിഡ് കാറുകളെ ഭരണകൂടങ്ങളും പ്രോത്സാഹിപ്പിക്കുന്നു. ഇതിനൊപ്പം മികച്ച ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നതിനാല്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ഹൈബ്രിഡ് കാറുകള്‍ക്ക് വമ്പന്‍ ഡിമാന്‍ഡാണ്. അതിനാല്‍ തന്നെ ആഗോള വിപണിയില്‍ വില്‍പ്പനക്കെത്തുന്ന ഹൈബ്രിഡ് കാറുകളില്‍ വാഹനപ്രേമികള്‍ കണ്ണുവെക്കുന്നതും അതുകൊണ്ടാണ്. ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ ഇന്ത്യന്‍ പോര്‍ട്‌ഫോളിയോയില്‍ നിലവില്‍ മൂന്ന് കാറുകളാണുള്ളത്. എലിവേറ്റ് എസ്‌യുവിക്കൊപ്പം സിറ്റി, അമേസ് സെഡാനുകളാണ് ഹോണ്ട വില്‍പ്പനക്കെത്തിക്കുന്നത്. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഹോണ്ടയില്‍ നിന്ന് വാഹന പ്രേമികള്‍ കൂടുതല്‍ കാറുകള്‍ പ്രതീക്ഷിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ദിവസം ഹോണ്ട മാതൃരാജ്യമായ ജപ്പാനില്‍ അവതരിപ്പിച്ച ഒരു കാര്‍ ഇന്ത്യയില്‍ എത്തിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോള്‍ ഹോണ്ട ആരാധകര്‍. പറഞ്ഞു വരുന്നത് ഹോണ്ട അക്കോര്‍ഡ് സെഡാനെ കുറിച്ചാണ്. കഴിഞ്ഞ വര്‍ഷം അവസാനം അമേരിക്കയില്‍ ഹോണ്ട പുതിയ തലമുറ അക്കോര്‍ഡ് അവതരിപ്പിച്ചിരുന്നു. പിന്നാലെ മറ്റ് ആഗോള മാര്‍ക്കറ്റുകളിലും കാര്‍ അരങ്ങേറ്റം കുറിച്ചു. ഇപ്പോള്‍ പതിനൊന്നാം തലമുറ ഹോണ്ട അക്കോര്‍ഡ് ജപ്പാനിലെത്തിയിരിക്കുകയാണ്. എന്നാല്‍ അക്കോര്‍ഡിന്റെ ഹൈബ്രിഡ് പതിപ്പ് മാത്രമാണ് ജപ്പാനില്‍ പുറത്തിറക്കിയിരിക്കുന്നത്. ഡിസൈന്‍ വശം നോക്കുമ്പോള്‍ ഗ്ലോബല്‍ സ്‌പെക്കിന് സമാനമാണ് 2024 ഹോണ്ട അക്കോര്‍ഡ് കാണപ്പെടുന്നത്. എന്നാല്‍ കളര്‍ ഓപ്ഷനുകളുടെയും വീലിന്റെയും കാര്യത്തില്‍ പരിഷ്‌കാരങ്ങളുണ്ട്. 18 ഇഞ്ച് അലോയ് വീലുകളാണ് ഇതില്‍ ഹോണ്ട നല്‍കിയിരിക്കുന്നത്. ആഗോള പതിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ കാറിന്റെ ഇന്റീരിയറിലും ചില്ലറ മാറ്റങ്ങളുണ്ട്. സെന്റര്‍ കണ്‍സോളില്‍ സ്ഥാപിച്ച വൃത്താകൃതിയിലുള്ള ഡയല്‍ ആണ് പ്രധാന കൂട്ടിച്ചേര്‍ക്കലുകളിലൊന്ന്. ക്ലൈമറ്റ് കണ്‍ട്രോളുകളുടെ സ്ഥാനമാണ് ഇത് കൈയ്യേറിയിരിക്കുന്നത്. എക്‌സ്പീരിയന്‍സ് സെലക്ഷന്‍ ഡയല്‍ എന്ന് വിളിക്കപ്പെടുന്ന ഡയല്‍ വഴി ഡ്രൈവര്‍ക്ക് അതിന്റെ ഫംഗ്ഷന്‍ കസ്റ്റമൈസ് ചെയ്യാന്‍ സാധിക്കും. ലൈറ്റിംഗ്, താപനില, ഓഡിയോ എന്നിവയും മറ്റും നിയന്ത്രിക്കാന്‍ ഇത് ഉപയോഗിക്കാം. ചൈനയില്‍ വില്‍ക്കുന്ന അക്കോര്‍ഡില്‍ സമാനമായ ഡയല്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉപയോഗത്തിലില്ലാത്തപ്പോള്‍ ഈ ഡയല്‍ ഒരു അനലോഗ് ക്ലോക്കിന്റെ രൂപത്തില്‍ കാണപ്പെടുന്നു.
ബില്‍റ്റ്-ഇന്‍ ഗൂഗിള്‍ ഫംഗ്ഷനോടുകൂടിയ 12.3-ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.2-ഇഞ്ച് ഓള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, 11.5-ഇഞ്ച് ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, ഹോണ്ട സെന്‍സിംഗ് 360 ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ്) എന്നിവയാണ് പുതിയ ഹോണ്ട അക്കോഡിന്റെ മറ്റ് ഫീച്ചറുകള്‍. ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന ഓപ്ഷനുകള്‍ ലഭ്യമാക്കുന്നതിനായി ആഗോള വിപണിയില്‍ ഹോണ്ട അക്കോര്‍ഡ് പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ് പവര്‍ട്രെയിനുകളില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 2.0 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ആണ് സെഡാന്‍ കരുത്തേകുന്നത്. വാഹനത്തിന്റെ പവര്‍ ഔട്ട്പുക്ക് കണക്കുകള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഹോണ്ട സിവിക് ഹൈബ്രിഡിന് സമാനമായി 184 bhp പവറും 315 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നതായിരിക്കും ഈ പവര്‍ട്രെയിന്‍ എന്നാണ് പ്രതീക്ഷിക്കുന്നത്. ഹോണ്ട അക്കോര്‍ഡിന്റെ മുന്‍തലമുറ പതിപ്പ് 23.1 കിലോമീറ്റര്‍ മൈലേജ് നല്‍കിയിരിന്നു. ഹൈബ്രിഡ് ഹൃദയവുമായി എത്തിയാല്‍ മൈലേജിന്റെ കാര്യത്തില്‍ അക്കോര്‍ഡ് ഹൈബ്രിഡ് വിപണിയിലെ വല വമ്പന്‍മാരെയും കടത്തിവെട്ടും. വിശാലമായ കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും അക്കോര്‍ഡില്‍ സാധ്യമാകും. സ്പോര്‍ട്സ്ലൈന്‍ അല്ലെങ്കില്‍ ടൂറിംഗ്ലൈന്‍ പാക്കേജ് ഉപയോഗിച്ച് കാറില്‍ പുതിയ അലോയ് വീലുകള്‍, വ്യത്യസ്ത ബമ്പറുകള്‍, സൈഡ് സില്‍സ്, ലിപ് സ്പോയിലര്‍, റിയര്‍ ഡിഫ്യൂസര്‍ എന്നിവ നല്‍കി കൂടുതല്‍ മൊഞ്ചാക്കാം.
ഈ വർഷം ഡിസംബറില്‍ 2024 ഹോണ്ട അക്കോര്‍ഡിന്റെ ബുക്കിംഗ് ജാലകം തുറക്കും. പുതിയ അക്കോര്‍ഡ് ഇന്ത്യയില്‍ പുറത്തിറക്കുമോ എന്ന കാര്യം ഹോണ്ട ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഹൈബ്രിഡ് കാറുകള്‍ക്ക് പ്രചാരമേറുന്ന സാഹചര്യത്തില്‍ പുതിയ അക്കോര്‍ഡ് ഹോണ്ട ഇന്ത്യയില്‍ എത്തിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. ഹൈബ്രിഡ് പവര്‍ട്രെയിന്‍ വാഗ്ദാനം ചെയ്യുന്ന സിറ്റി സെഡാന്റെ ബലത്തിലായിരുന്നു ഏറെ കാലമായി ഹോണ്ട ഇന്ത്യന്‍ വിപണിയില്‍ പിടിച്ചു നിന്നത്. എന്നാല്‍ ഏറ്റവും പുതിയ ലോഞ്ചായ എലിവേറ്റില്‍ കമ്പനി ഹൈബ്രിഡ് പവര്‍ട്രെയിന്‍ വാഗ്ദാനം ചെയ്യുന്നില്ല. ഹൈബ്രിഡിലേക്ക് പോകാതെ നേരെ എലിവേറ്റ് ഇലക്ട്രിക് പുറത്തിറക്കാനാണ് പ്ലാനെന്ന് ലോഞ്ച് വേളയില്‍ ബ്രാന്‍ഡ് വ്യക്തമാക്കിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033