ഇന്ത്യയിലെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ റോയൽ എൻഫീൽഡിനോട് മുട്ടാനെത്തിയ കൊമ്പനായിരുന്നു ഹോണ്ട ഹൈനസ് CB350. ക്ലാസിക് ബ്രാൻഡിന് ഇന്നേ വരെ കണ്ടതിൽ വെച്ച് ലഭിച്ച ഏറ്റവും ശക്തനായ എതിരാളിയായിരുന്നു ഈ ജാപ്പനീസ് മെഷീൻ. ആളെക്കൂട്ടാൻ പണ്ടേ മിടുക്കരായ ഹോണ്ട ഇക്കാര്യത്തിൽ വിജയിക്കുകയും ചെയ്‌തു. കമ്പനിയുടെ ബിഗ് വിംഗ് പ്രീമിയം ഡീലർഷിപ്പിലൂടെ മാത്രം വിറ്റിരുന്ന ഹൈനലിന് തുടക്കകാലത്ത് കാര്യമായി ശോഭിക്കാനായില്ല. കാരണം പ്രീമിയം ഡീലർഷിപ്പുകളുടെ അഭാവം തന്നെയായിരുന്നു. എന്നാൽ പിന്നീട് പതിയെ വിപുലീകരിച്ച് ഇന്ന് എല്ലാ നഗരങ്ങളിലും ബൈക്ക് എത്തിക്കാൻ ഹോണ്ടക്കായി. അതോടെ ക്ലാസിക് 350 എൻഫീൽഡ് മോഡലിനൊപ്പം വളരാനും ഹൈനസ് CB350 എന്ന മിടുക്കനായി. ഇന്ന് റോഡിലിറങ്ങിയാൽ ക്ലാസിക് കാണുന്നതിനേക്കാൾ കൂടുതൽ ഹോണ്ടയുടെ ഈ ജാപ്പനീസ് ബൈക്കിനെ കാണാനാവും എന്നതാണ് യാഥാർഥ്യം. അങ്ങനെ വിപണിയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ മോഡലിലേക്ക് പുതിയൊരു തന്ത്രം കൂടി അവതരിപ്പിച്ചിരിക്കുകയാണ് ബ്രാൻഡ്.
എക്‌സ്റ്റെൻഡഡ് വാറണ്ടി, എക്‌സ്റ്റെൻഡഡ് വാറന്റി പ്ലസ് പ്രോഗ്രാമുകൾ അവതരിപ്പിച്ചുകൊണ്ടാണ് ഹോണ്ട വാർത്തകളിൽ നിറയുന്നത്. ഈ നീക്കം പ്രീമിയം മോട്ടോർസൈക്കിൾ സെഗ്‌മെന്റിൽ തന്നെ ആദ്യത്തെ സംഭവമാണെന്നതാണ് രസകരമായ കാര്യം. ഇതുവരെ ഒരു കമ്പനിയും തങ്ങളുടെ മോഡലുകളിൽ ഇത്രയധികം നാൾ നീണ്ടുനിൽക്കുന്ന വാറണ്ടി പ്രോഗ്രാമുകൾ നടപ്പിലാക്കിയിട്ടില്ലെന്നു വേണം പറയാൻ. ഓഫറിന്‍റെ ഭാഗമായി പുതിയ ഹൈനസ് CB350 അല്ലെങ്കിൽ CB350RS മോട്ടോർസൈക്കിളുകൾ വാങ്ങുന്ന ആദ്യത്തെ 10,000 ഉപഭോക്താക്കൾ ഒരു ചെലവും കൂടാതെ ഈ എക്സ്റ്റൻഡഡ് വാറണ്ടി സ്വന്തമാക്കാനാവും. 2023 ഓഗസ്റ്റ് 8 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ ശ്രദ്ധേയമായ സംരംഭം ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. ഹോണ്ട ബൈക്കുകൾക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുകയാണ് ഇതിലൂടെ കമ്പനി ഉന്നംവെക്കുന്നത്.
‘എക്‌സ്റ്റെൻഡഡ് വാറണ്ടി പ്ലസ്’ പ്രോഗ്രാമിന് കീഴിൽ ഉപഭോക്താക്കൾക്ക് സമഗ്രമായ 10 വർഷത്തെ വാറണ്ടി കവറേജ് തെരഞ്ഞെടുക്കാം. വാഹനം വാങ്ങിയ തീയതി മുതൽ 91 ദിവസം മുതൽ 9 വർഷം വരെയുള്ള ഒരു കവറേജ് വിൻഡോ തെരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ഈ പ്രോഗ്രാം വരും ദിവസങ്ങളിൽ ശ്രദ്ധനേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉടമസ്ഥാവകാശത്തിൽ മാറ്റം വന്നാലും ഈ വാറണ്ടി കൈമാറ്റം ചെയ്യാവുന്നതാണെന്നും ഹോണ്ട പറയുന്നു. ചെലവ് കുറഞ്ഞ ഉടമസ്ഥത അനുഭവങ്ങൾ, റെഗുലർ മെയിന്റനെൻസിലൂടെ വാഹനത്തിന്‍റെ ദീർഘായുസ്, സമാനതകളില്ലാത്ത ഉപഭോക്തൃ സംതൃപ്തി എന്നിവ ഉറപ്പാക്കുകയാണ് ഹോണ്ടയുടെ ലക്ഷ്യം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033