Friday, May 9, 2025 6:23 am

ഷാഡോ പോലീസ് ചമഞ്ഞ് ബ്ലാക്ക്‌ മെയിലിംഗ്; സംഘത്തില്‍ യുവതിയും ; രണ്ടു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പെണ്‍കുട്ടിയെ ഒപ്പം നിര്‍ത്തി ഫോട്ടോയെടുക്കുകയും, തുടര്‍ന്ന് ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പ്രതികള്‍ പോലിസ് പിടിയില്‍. ഇടുക്കി ഉടുമ്പുംചോല, ചക്കു പാലം, അഞ്ചാംമൈലില്‍, മുകളിയില്‍ വീട്ടില്‍ മഹേഷ് ജോര്‍ജ്(32), ഇടുക്കി ഉടുമ്പുംചോല ചക്കു പാലം അഞ്ചാംമൈലില്‍ ഷിബു ജോര്‍ജ്ജ്(28) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

എറണാകുളം വളഞ്ഞമ്ബലം ഭാഗത്ത് ജോബ് കണ്‍സള്‍ട്ടന്‍സി നടത്തുന്ന യുവാവിന്റെ പരാതിയിലാണ് നടപടി. 2019 ജനുവരി ആറാം തീയതി പരാതിക്കാരനെ ഒരു സ്ത്രീ ഓഫീസില്‍ വിളിച്ച്‌ ഒരു ജോലി വേണമെന്ന് ആവശ്യപ്പെടും, പരാതിക്കാരന്‍ സ്ത്രീയോട് നേരിട്ട് ഓഫീസില്‍ വരാന്‍ പറയുകയുമായിരുന്നു. 2019 ജനുവരി ഒന്‍പതിന് ഈ സ്ത്രീ വീണ്ടും വിളിച്ചു ഓഫീസിലേക്ക് വരാന്‍ ആണെന്നും സ്ഥലം അറിയില്ല എന്നും പറഞ്ഞു. ഈ സമയത്ത് ഓഫീസിന് പുറത്തായിരുന്നു പരാതിക്കാരന്‍ നില്‍ക്കുന്ന സ്ഥലം ചോദിച്ച അവിടെ ചെല്ലാം എന്ന് പറഞ്ഞു. പരാതിക്കാരന്‍ കാറില്‍ അവിടെ ചെന്ന് സമയം ഷാഡോ പോലിസ് ആണെന്ന് പറഞ്ഞ് പ്രതികള്‍ കാറിന്റെ താക്കോല്‍ ഊരിയെടുക്കുകയും കാറിന്റെ പിറകിലെ സീറ്റില്‍ കയറ്റി ഇരുത്തുകയും ചെയ്തു. കൈ കൂട്ടി കെട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തു. മുഖത്ത് ഇടിച്ചതില്‍ നാലു പല്ലുകള്‍ ഇളകിപ്പോയി. പരാതിക്കാരന്റെ മൊബൈല്‍ ഫോണും, കൈയിലുണ്ടായിരുന്ന12500 രൂപയും നാലര പവന്‍ തൂക്കമുണ്ടായിരുന്ന വെള്ളി ചെയിനും സംഘം തട്ടിയെടുത്തു.

പിന്നീട് ഇയാളെ സംഘം ഫോര്‍ ഷോര്‍ റോഡിലേക്ക് കൊണ്ടു പോയി അവിടെവച്ച്‌ 25 വയസ്സുള്ള ഒരു സ്ത്രീയും 35 വയസ്സുള്ള പുരുഷനും കാറില്‍ കയറി. കാറില്‍ വച്ച്‌ ആ സ്ത്രീയേയും പരാതിക്കാരനെയും ചേര്‍ത്ത് മോശമായ രീതിയില്‍ ഫോട്ടോകള്‍ എടുത്തു. പിന്നീട് അവരെ കാറില്‍ നിന്ന് ഇറക്കി വിട്ടു. ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പരാതിക്കാരന്റെ എടിഎമ്മില്‍ നിന്നും 7500 രൂപയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ 9500 രൂപയുടെ മൊബൈല്‍ ഫോണും വാങ്ങിപ്പിച്ചു പിന്നീട് പരാതിക്കാരനെയും കൊണ്ട് നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തുള്ള ഒരു ബാറില്‍ പോയി. മദ്യപിച്ച പ്രതികള്‍ക്ക് ബോധം പോയ സമയം കാറെടുത്ത് പരാതിക്കാരന്‍ രക്ഷപ്പെടുകയായിരുന്നു.

ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കും എന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ യുവാവ് ആദ്യം പോലീസിനെ സമീപിച്ചില്ല. എന്നാല്‍ വീണ്ടും അതെ സ്ത്രീ കാണണം എന്ന് വിളിച്ച്‌ ആവശ്യപ്പെട്ടതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്ന് സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിജയശങ്കര്‍ പറഞ്ഞു.സബ് ഇന്‍സ്‌പെക്ടര്‍മാരായ വിബിന്‍ കുമാര്‍, തോമസ് പള്ളന്‍, സീനിയര്‍ സിപിഒ അനീഷ്, സിപിഒ മാരായ രഞ്ജിത്ത്, ഇസഹാക്ക് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാക് സൈനിക മേധാവി അസീം മുനീറിനെ സ്ഥാനത്ത് നിന്ന് നീക്കാൻ തിരക്കിട്ട നീക്കങ്ങൾ

0
ഇസ്ലാമാബാദ് : പാക് സൈനിക മേധാവി അസീം മുനീറിനെ സ്ഥാനത്ത് നിന്ന്...

ഇമ്രാൻ ഖാന്‍റെ മോചനം ആവശ്യപ്പെട്ട് അനുയായികൾ തെരുവിലിറങ്ങി

0
ലാഹോർ : തെഹ്‍രികെ ഇൻസാഫ് പാർട്ടി നേതാവും പാകിസ്ഥാന്‍റെ മുൻ പ്രധാനമന്ത്രിയുമായ...

ഉറിയിൽ ഷെല്ലാക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു

0
ദില്ലി : ജമ്മു കശ്മീര്‍ അതിര്‍ത്തി മേഖലയിൽ പാകിസ്ഥാന്‍റെ ഡ്രോണുകള്‍ അടക്കം...

പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ ഔദ്യോ​ഗിക വസതിയിൽ നിന്ന് മാറ്റി

0
ലാഹോർ : പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ ഔദ്യോ​ഗിക വസതിയിൽ നിന്ന്...