റാന്നി : അങ്ങാടി ഗ്രാമപഞ്ചായത്തിൽ കുളമ്പുരോഗ പ്രതിരോധ തീവ്രയജ്ഞ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് അങ്ങാടി പഞ്ചായത്തിൽ എത്തിച്ച കുളമ്പ് രോഗ മരുന്ന് പ്രസിഡന്റ് അഡ്വ.ബിന്ദു റെജി വെറ്ററിനറി ഡിസ്പൻസറി അധികൃതർക്ക് കൈമാറി. മൃഗസംരക്ഷണ വകുപ്പ് അധികൃതർ വീടുകളിൽ എത്തിയും ക്യാമ്പുകൾ സംഘടിപ്പിച്ചും കുത്തിവെപ്പ് നടത്തും. ഡിസംബര്‍ 21 വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളിലാണ് കുത്തിവെപ്പ് യഞ്ജo നടക്കുക. 4 മാസത്തിനു മുകളില്‍ പ്രായമുള്ളതും പൂര്‍ണ്ണ ആരോഗ്യമുള്ളതുമായ കിടാക്കളെയും പശു, പോത്ത്, കാള, എരുമ എന്നീ മൃഗങ്ങളെയും കുത്തിവെപ്പിന് വിധേയമാക്കും.
ഇരട്ട കുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന വൈറസ് കന്നുകാലി സമ്പത്തിനും കാട്ടുമൃഗങ്ങള്‍ക്കും (മാനുകള്‍, പന്നികള്‍) ഭീഷണിയാണ്. കന്നുകാലികളുടെ കുളമ്പുകളിലും അകിട്ടിലും വൃണങ്ങള്‍ ഉണ്ടാക്കുക, നാക്ക്, മുലക്കാമ്പ് മുതലായവയുടെ ആവരണം (ത്വക്ക്) ഊരിപോകുക, കുളമ്പ് ഊരിപോകുക, ജീവതകാലം മുഴുവനും പാലുത്പാദനം ഇല്ലാതെയാവുക, കിതപ്പ്, ഉമിനീരൊലിപ്പ് എന്നിവയൊക്കെ ലക്ഷണങ്ങളാണ്. ഗര്‍ഭമുള്ള മൃഗങ്ങളെ (ആദ്യത്തെയും അവസാനത്തെയും 3 മാസങ്ങളിലുള്ളവ)യും രോഗബാധിതരായവയെയും 4 മാസത്തില്‍ താഴെ പ്രായമുള്ളവയെയും കുത്തിവെയ്പ്പില്‍ നിന്നും ഒഴിവാക്കും. കുത്തിവെക്കുന്ന മൃഗങ്ങള്‍ക്ക് കമ്മല്‍/ഇയര്‍ ടാഗ് ഇടുകയും വിവരങ്ങള്‍ സര്‍ക്കാര്‍ വെബ് സൈറ്റില്‍ ചേര്‍ക്കുകയും ചെയ്യും. കുത്തിവെപ്പ് നിയമം മൂലം നിര്‍ബന്ധവുമാണ്. യോഗത്തിൽ വൈസ് പ്രസിഡന്റ് പി.എസ്.സതീഷ് കുമാർ, അംഗങ്ങളായ കുഞ്ഞുമറിയാമ്മ ബിച്ചു ആൻഡ്രൂസ് ജെവിൻ കെ. വിത്സൺ, സിനി അജി, ഡോ. ലിബിൻ എന്നിവർ പ്രസംഗിച്ചു.