Tuesday, April 15, 2025 6:03 am

കോന്നി അപകടം; കെഎസ്ആർടിസി ബസിൽ ജിപിഎസ് ഘടിപ്പിച്ചിരുന്നില്ല ; ഗുരുതര ആരോപണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കോന്നിയിൽ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിൽ ജിപിഎസ് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽ. സ്പീഡ് ഗവേണർണർ വയറുകൾ വിച്ഛേദിച്ച നിലയിലാണ്. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.ശനിയാഴ്ചയാണ് കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ പതിനേഴ് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഡ്രൈവർ അജയകുമാർ, കാർഡ്രൈവർ ജറോം ചൗധരി എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നിരുന്നു. നിയന്ത്രണം വിട്ട ബസ് കിഴവള്ളൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയുടെ കുരിശടിയോട് ചേർന്നുള്ള കോൺക്രീറ്റ് കമാനം ഇടിച്ച് തകർത്തു. കമാനത്തിന്റെ ഭാരമേറിയ കോൺക്രീറ്റ് ബീമുകൾ ബസ്സിന് മുകളിൽ വീണ് ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകരുകയും ചെയ്തു. ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്‌സും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാജ്യത്തിൻ്റെ നയതന്ത്രബന്ധങ്ങൾക്ക് ഭീഷണി ; ബംഗ്ലാദേശിൽ പ്രമുഖ മോഡലിനെ അറസ്റ്റ് ചെയ്തു

0
ബംഗ്ലാദേശ്: ബംഗ്ലാദേശി മോഡലും മുന്‍ മിസ് എര്‍ത്ത് ബംഗ്ലാദേശുമായ മേഘ്‌ന ആലം...

യാത്രാ ബുക്കിങ് പ്ലാറ്റ്‌ഫോമായ ഓയോക്ക് നികുതി വെട്ടിപ്പിനെതിരെ നോട്ടീസയച്ച് ആദായ നികുതി വകുപ്പ്

0
ജയ്‌പുർ: യാത്രാ ബുക്കിങ് പ്ലാറ്റ്‌ഫോമായ ഓയോക്ക് നികുതി വെട്ടിപ്പിനെതിരെ നോട്ടീസയച്ച് ആദായ...

തമിഴ്നാട് സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഗവർണർ

0
ചെന്നൈ: തമിഴ്നാട് സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഗവർണർ ആർ എൻ രവി....

തിരുവനന്തപുരത്ത് വിവിധ ഭാഗങ്ങളിൽ ഇന്ന് രാത്രി മുതൽ ജലവിതരണം മുടങ്ങും

0
തിരുവനന്തപുരം: അറ്റകുറ്റപ്പണികളുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏപ്രിൽ 15ന്...