Saturday, July 5, 2025 12:25 pm

ഏഷ്യകപ്പിൽ നിന്ന് പിന്മാറാൻ ആതിഥേയരായ ഇന്ത്യ ; പാകിസ്താനെ കൂടുതൽ ഒറ്റപ്പെടുത്താൻ തീരുമാനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ സംഘർഷം പുതിയ തലത്തിലേക്ക്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറും തുടർന്നുള്ള പാക് പ്രകോപനങ്ങളുമെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വഷളാക്കിയ ഘട്ടത്തിൽ ക്രിക്കറ്റിലും പാകിസ്താനെ ഒറ്റപ്പെടുത്താൻ ഇന്ത്യ. ഇതിന്റെ ഭാഗമായി ഈ വർഷത്തെ ഏഷ്യാ കപ്പിൽനിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിൻവലിക്കാൻ ബിസിസിഐ നീക്കം. ഏഷ്യാ കപ്പിൽ നിലവിലെ ചാമ്പ്യൻമാർ കൂടിയാണ് ഇന്ത്യ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ (എസിസി) നയിക്കുന്നത് പാകിസ്താൻ മന്ത്രിയും പാക് ക്രിക്കറ്റ് ബോർഡിന്റെ ചെയർമാനും കൂടിയായ മൊഹ്സിൻ നഖ്വിയാണ്. ഇക്കാരണം മുൻനിർത്തിയാണ് ബിസിസിഐയുടെ നീക്കം. ഇതോടെ അടുത്ത മാസം ശ്രീലങ്കയിൽ നടക്കുന്ന വനിതാ എമേർജിങ് ടീമുകളുടെ ഏഷ്യാ കപ്പിൽ നിന്നും സെപ്റ്റംബറിൽ നടക്കുന്ന പുരുഷ ഏഷ്യാ കപ്പിൽനിന്നും പിന്മാറുന്നതായി ബിസിസിഐ, എസിസിയെ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പാക് മന്ത്രി നയിക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ടൂർണമെന്റുകളിൽനിന്ന് തത്കാലം വിട്ടുനിൽക്കാനാണ് ഇന്ത്യയുടെ തീരുമാനം.ക്രിക്കറ്റിലും പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. ‘പാകിസ്താൻ മന്ത്രി അധ്യക്ഷനായ എസിസി സംഘടിപ്പിക്കുന്ന ഒരു ടൂർണമെന്റിൽ ഇന്ത്യൻ ടീമിന് കളിക്കാൻ കഴിയില്ല. അതാണ് രാജ്യത്തിന്റെ വികാരം. വരാനിരിക്കുന്ന വനിതാ എമേർജിങ് ടീമുകളുടെ ഏഷ്യാ കപ്പിൽനിന്ന് പിന്മാറുന്നതിനെക്കുറിച്ച് ഞങ്ങൾ എസിസിയെ വാക്കാൽ അറിയിച്ചിട്ടുണ്ട്. കൂടാതെ അവരുമായി ബന്ധപ്പെട്ട ഭാവി പരിപാടികളിലെ ഞങ്ങളുടെ പങ്കാളിത്തവും നിർത്തിവച്ചിരിക്കുന്നു’, ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ പിന്മാറുന്നതോടെ ഏഷ്യാ കപ്പിന്റെ നടത്തിപ്പുതന്നെ അനിശ്ചിതത്വത്തിലാകും.സെപ്റ്റംബറിലാണ് ഇന്ത്യ ആതിഥേയരായ ഏഷ്യാ കപ്പ് ടൂർണമെന്റ്.

ഇന്ത്യയേയും പാകിസ്താനെയും കൂടാതെ ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ശ്രീലങ്ക ടീമുകളും ടൂർണമെന്റിന്റെ ഭാഗമാണ്. ഇന്ത്യയുടെ നിലപാട് ടൂർണമെന്റിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളുടെ മിക്ക സ്‌പോൺസർമാരും ഇന്ത്യയിൽ നിന്നുള്ളവരായതിനാൽ ഇന്ത്യയുടെ പങ്കാളിത്തമില്ലാതെ ഏഷ്യാ കപ്പ് പ്രായോഗികമല്ലെന്ന് ബിസിസിഐക്ക് അറിയാം. ഇന്ത്യ-പാകിസ്താൻ മത്സരം ഇല്ലാതെ ടൂർണമെന്റ് സംഘടിപ്പിക്കാനുമാകില്ല. ഐസിസി, എസിസി ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് ഇന്ത്യ-പാക് മത്സരങ്ങളിൽനിന്നാണ്.നിലവിൽ ഐസിസി, എസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ നടക്കുന്നത്. പാകിസ്താനിൽ കളിക്കുന്നതിന് ഇന്ത്യ തയ്യാറാകാത്തതിനെ തുടർന്ന് പാകിസ്താൻ ആതിഥേയത്വം വഹിച്ച 2023 ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലും കഴിഞ്ഞ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിലുമായാണ് നടത്തിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വള്ളിക്കാല ഗവ. ന്യൂ എൽപി സ്കൂളിന്റെ മുമ്പിലെ കുഴി നാട്ടുകാർ ഇടപെട്ട് കോൺക്രീറ്റ് ചെയ്തു

0
പുല്ലാട് : വള്ളിക്കാല ഗവ. ന്യൂ എൽപി സ്കൂളിന്റെ മുമ്പിലെ...

തിരുവല്ല റെയിൽവേ സ്റ്റേഷനിലും പരിസരത്തും തെരുവുനായ്ക്കൾ തമ്പടിക്കുന്നു

0
തിരുവല്ല : തിരുവല്ല റെയിൽവേ സ്റ്റേഷനിലും പരിസരത്തും തെരുവുനായ്ക്കൾ തമ്പടിച്ചു....

മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ മാതൃകാവീടിന്റെ നിർമാണം അന്തിമഘട്ടത്തിൽ

0
കല്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ...

പ്രതിഷേധിച്ചവരെ അപായപ്പെടുത്താനാണ് സർക്കാർ ശ്രമിച്ചത് : ചാണ്ടി ഉമ്മൻ

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ് ഒരാൾ മരിക്കാനിടയായ...