തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടിയതോടെ ശക്തമായ പരിശോധനയും നിയമങ്ങളുമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. എന്നാല്‍ രാത്രി 9 മണിയ്ക്ക് ശേഷം കോവിഡ് നിയന്ത്രണത്തിന്റെ പേരില്‍ ഹോട്ടലുകള്‍ അടയ്ക്കണമെന്നത നിര്‍ദേശം പ്രായോഗികമല്ലെന്ന് ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു.
11 മണിയായി നിയന്ത്രണം നീട്ടണമെന്നും ജില്ലാ ഭരണകൂടവും സംസ്ഥാന സര്‍ക്കാരും അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കൊവിഡ് പ്രോട്ടോക്കോള്‍ എല്ലാവരും പാലിച്ചെങ്കില്‍ മാത്രമേ രോഗവ്യാപനം തടയുവാന്‍ കഴിയൂ. എന്നാല്‍ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ചില വിട്ടുവീഴ്ചകള്‍ നല്‍കിയാല്‍ ഹോട്ടല്‍ മേഖലയെ സംരക്ഷിക്കാന്‍ കഴിയും. പൊതുവേ കനത്ത നഷ്ടത്തിലും വന്‍ കടത്തിലുമാണ് ഹോട്ടല്‍ ഉടമകള്‍. തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചുകൊണ്ടാണ് മിക്ക ഹോട്ടലുകളും നിലനില്‍ക്കുന്നത്. ഇക്കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടിയും സെക്രട്ടറി എന്‍.പ്രതീഷും ആവശ്യപ്പെട്ടു.