Thursday, April 24, 2025 7:51 am

ഡൽഹിയിൽ തോക്കുചൂണ്ടി ഹോട്ടൽ ഉടമയെ കൊള്ളയടിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ന്യൂ സീലംപൂർ മാർക്കറ്റിൽ ആയുധധാരികളായ കൊള്ളക്കാർ തോക്കിൻ മുനയിൽ നിർത്തി ഹോട്ടൽ ഉടമയെ കൊള്ളയടിച്ചു. ഞായറാഴ്ച രാത്രി ന്യൂ സീലംപൂർ മാർക്കറ്റിലെ കടയിൽ കയറിയ ആയുധധാരികളായ മൂന്ന് മോഷ്ടാക്കൾ തോക്ക് ചൂണ്ടി 12,000 രൂപ കൊള്ളയടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ കടയിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിരുന്നു. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം കവർച്ചക്കാർ 12,000 രൂപ കൊള്ളയടിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. സമീപത്തെ ഹോട്ടലുടമ ഇടപെടാൻ ശ്രമിച്ചപ്പോൾ അക്രമികളിലൊരാൾ അയാളെ പിസ്റ്റൾ കൊണ്ട് തലയ്ക്കടിച്ചു.മൂന്ന് മോഷ്ടാക്കൾ തോക്കുമായി കടയിലേക്ക് കടക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം.

ആയുധധാരികളായ കൊള്ളക്കാരൻ കൗണ്ടറിന് മുകളിലൂടെ ചാടി പണം കൈക്കലാക്കുന്നു. മറ്റൊരാൾ കടയിൽ ഉണ്ടായിരുന്നവരിൽ നിന്ന് മൊബൈൽ ഫോണുകൾ എടുക്കുന്നത് കാണാം. ശേഷം മൂവരും സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നു. ഒരു മിനിറ്റിനുള്ളിൽ മുഴുവൻ കവർച്ചയും നടന്നു.സോം ഹോട്ടലിൽ സമാനമായ കവർച്ച നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ സംഭവം. സംഭവം പുറത്തുപറഞ്ഞാൽ ഹോട്ടലുടമയെ അക്രമികൾ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഡൽഹി പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രതികളെ തിരിച്ചറിയുകയും അവരെ പിടികൂടാൻ തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. തുടർച്ചയായുള്ള ഇത്തരം സംഭവങ്ങൾ പ്രദേശത്തെ കടയുടമകളെ ഭീതിയിലാഴ്ത്തിയിരിക്കയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പേ​വി​ഷ​ബാ​ധ മ​ര​ണ​ങ്ങ​ളി​ൽ പ​ക​ച്ച്​ കേ​ര​ളം

0
തി​രു​വ​ന​ന്ത​പു​രം : പ്ര​തി​രോ​ധി​ച്ചാ​ൽ നൂ​റ്​ ശ​ത​മാ​ന​വും ത​ട​യാ​ൻ ക​ഴി​യു​ന്ന പേ​വി​ഷ​ബാ​ധ മ​ര​ണ​ങ്ങ​ളി​ൽ...

മകൾ വീണക്കെതിരെ എസ്എഫ്ഐ കുറ്റപത്രത്തിലുള്ളത് ഗുരുതര കണ്ടെത്തലുകൾ

0
കൊച്ചി : മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ എസ്എഫ്ഐ...

അമ്പലമുക്കിൽ അലങ്കാര ചെടി കടയിലെ ജീവനക്കാരിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്

0
തിരുവനന്തപുരം : തിരുവനന്തപുരം അമ്പലമുക്കിൽ അലങ്കാര ചെടി കടയിലെ ജീവനക്കാരി വിനീതയെ...

ഇന്ത്യയ്ക്ക് ഉചിതമായ മറുപടി നൽകുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി

0
പാകിസ്ഥാൻ : പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ കടുത്ത നടപടികൾ ചർച്ച ചെയ്യാൻ...