ചാലക്കുടി : വീട്ടുവളപ്പില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടു ജോലിക്കാരി മരിച്ചു. കാതിക്കുടം വാതക്കാടന്‍ വീട്ടില്‍ പരേതനായ ചാത്തന്റെ ഭാര്യ ജാനകി (66) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ദുരന്തമുണ്ടായത്.
തീരദേശ റോഡില്‍ വാക്കാറ്റി മഠം വീട്ടില്‍ ഗോതവര്‍മ്മ എന്നയാളുടെ വീട്ടുപറമ്പില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നുമാണ് ജാനകിക്ക് ഷോക്കേറ്റത്. ജാതിത്തോട്ടത്തിന് സമീപത്ത് പണിയെടുക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുത കമ്പി ഇവരുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. വീട്ടുകാര്‍ നിലവിളി കേട്ട് ഓടിചെല്ലുമ്പോള്‍ പിടയുകയായിരുന്നു. ചാലക്കുടിയിലെ ആശുപത്രിയിലെത്തിച്ചു വെങ്കിലും മരിച്ചു. മക്കള്‍ – വിനയന്‍, വിജു. മരുമക്കള്‍ – രേഖ, സുമി.