ആലപ്പുഴ: കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം ഹൗസ് ബോട്ടിന് തീപിടിച്ചു. ഒരാൾക്ക് പൊള്ളലേറ്റു. ഹൗസ് ബോട്ടിലെ പാചകക്കാരനായ ആലപ്പുഴ സ്വദേശി നിഷാദിനാണ് പൊള്ളലേറ്റത്. പരിക്ക് സാരമുള്ളതല്ല. ഹൗസ് ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികൾ ബീച്ച് കാണാൻ പോയ സമയത്താണ് തീ പിടിച്ചത്. അതുകൊണ്ട് വലിയ അപകടം ഒഴിവായി. ഹൗസ് ബോട്ടിന്റെ അടുക്കളയിലെ പാചക വാതക സിലിണ്ടറിൽ ചോർച്ച വന്നതാണ് തീപിടിത്തത്തിന് കാരണം. ഹൗസ് ബോട്ട് ഭാഗികമായി കത്തി നശിച്ചു. ഫയർഫോഴ്സും ടൂറിസം പോലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി
നിങ്ങളുടെ ബിസിനസ്, അതിന്റെ പ്രത്യേകതകള്‍ ലോകമെങ്ങും അറിയാന്‍ ഓണ്‍ ലൈന്‍ ചാനലില്‍ പരസ്യം ചെയ്യണം. ടി.വിയോ പത്രമോ അല്ല, വിവിധ ഉപയോഗങ്ങള്‍ക്കായി മൊബൈല്‍ ഫോണാണ് ഇന്ന് ജനങ്ങള്‍ കൊണ്ടുനടക്കുന്നത്. ലോകത്ത് എന്ത് സംഭവിച്ചാലും ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലിലൂടെ അതൊക്കെ അപ്പപ്പോള്‍ കാണുവാനും അറിയുവാനും നിങ്ങള്‍ക്ക് കഴിയുന്നു. ജില്ലയിലെ ഏറ്റവുംകൂടുതല്‍ വായനക്കാരുള്ള ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. നിലവിലുള്ള സാധാരണ പരസ്യങ്ങള്‍ക്ക് പുറമേ അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി കൂടി ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ ബിസിനസ്സിനെ അല്ലെങ്കില്‍ സേവനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഒരു വാര്‍ത്തയാണ് ഇത്. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ബന്ധപ്പെടുക. 94473 66263, 85471 98263.
———————
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 / 0468 233 3033/ 295 3033 / mail – [email protected]
——————————————————————————————————