റാന്നി : ശക്തമായ ഇടിമിന്നലിൽ വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി. മുക്കാലുമൺ എലിമുള്ളു മാങ്കൽ ജോർജ്ജ് ഫിലിപ്പ്, മടന്തമൺ തോട്ടത്തിൽ കെ.സി വിനു എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം ഉണ്ടായത്. വീടിനുള്ളിലെ വയറിങ് കത്തിപ്പോയി. ഫാൻ, ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഇലക്ട്രിക് സാധനങ്ങൾക്കും കേടുപാടുകൾ ഉണ്ടായി. കാർ പോർച്ചിൽ ഉണ്ടായിരുന്ന ലൈറ്റ് പൊട്ടി തെറിച്ച് കാറിന്റെ ചില്ലുകളും തകർന്നു. സമീപത്തെ വീടുകളിലും നാശനഷ്ടമുണ്ടായി. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് വിനുവിന്റെ വീടിന് സമീപം ശക്തമായ ഇടിമിന്നൽ ഉണ്ടായത്. വീട്ടിലേക്കുള്ള സർവീസ് വയർ ഉരുകിപ്പോയി. വൈദ്യുത മീറ്റർ 50 മീറ്ററോളം ദൂരേക്ക് തെറിച്ചു പോയി. സ്വിച്ചുകളും ഫാൻ, ഫ്രിഡ്ജ്, ഇൻവർട്ടർ അടക്കമുള്ള ഉപകരണങ്ങളും തകരാറിലായി. ഭിത്തിക്കുള്ളിലൂടെ വലിച്ചിരുന്ന വയറുകളും പൈപ്പും ഉരുകി. ഭിത്തിക്കും പല ഭാഗത്തായി വിള്ളലുണ്ട്. ജനാലച്ചില്ലുകൾ പൊട്ടിത്തെറിച്ചു. വീടിന് പുറത്തുണ്ടായിരുന്ന കുളിമുറിയുടെ ഷീറ്റുകളും തകർന്നുപോയി.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033