തിരുവനന്തപുരം: തിരുവനന്തപുരത്തെ വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത. മലയിന്‍കീഴ് ശങ്കരമംഗലത്താണ് വീട്ടമ്മയായ വിദ്യയെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയത്ത് ഭര്‍ത്താവും മൂത്തമകനും വീട്ടിലുണ്ടായിരുന്നു. ശുചിമുറിയില്‍ വീണ് പരിക്കേറ്റുവെന്നായിരുന്നു ഭര്‍ത്താവിന്റെ മൊഴി. എന്നാല്‍ മൊഴിയില്‍ സംശയം തോന്നിയ മലയിന്‍കീഴ് പോലീസ് ഭര്‍ത്താവ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം.
വിദ്യയുടെ അച്ഛന്‍ തന്നെയാണ് ഈ വിവരം പോലീസില്‍ അറിയിച്ചത്. വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ അമ്മ ക്ഷീണിതയായി മുറിയില്‍ കിടക്കുന്നത് കണ്ടു. പിന്നീട് ടിവി കാണാന്‍ പോവുകയായിരുന്നു. അതിനുശേഷം വൈകുന്നേരം അച്ഛന്‍ വീട്ടിലെത്തിയപ്പോള്‍ അമ്മയെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെന്നും സമീപത്ത് അച്ഛന്‍ ഇരിക്കുകയായിരുന്നുവെന്നും മകന്‍ പറഞ്ഞതായി വിദ്യയുടെ കുടുംബം പറയുന്നു.