ഗാസ സിറ്റി: ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണങ്ങളിൽ 46 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഭയാർഥി കേന്ദ്രമാക്കി മാറ്റിയ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ മാത്രം 31 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആക്രമണം നടക്കുന്ന സമയത്ത് കെട്ടിടത്തിനുള്ളിൽ നിരവധി പേർ ഉറങ്ങിക്കിടന്നിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. ആക്രമണം നടത്തിയതായി ഇസ്രയേലും സ്ഥിരീകരിച്ചു. സ്‌കൂൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന തീവ്രവാദികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് വിശദീകരണം. ഹമാസുമായുണ്ടാക്കിയ വെടിനിർത്തൽ കരാർ അവസാനിച്ച മാർച്ചിന് ശേഷം ഇസ്രയേൽ നടത്തിയ വലിയ ആക്രമണങ്ങളിൽ ഒന്ന് കൂടിയാണ് തിങ്കളാഴ്ചയിലേത്.
ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരൻമാരെ പുർണമായും മോചിപ്പിക്കും വരെ ആക്രമണം തുടരുമെന്നും ഇസ്രയേൽ വ്യക്കമാക്കുന്നു. സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 55 പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്നാണ് ഗാസ എമർജൻസി സർവീസ് മേധാവി ഫഹ്മി അവാദ് പറഞ്ഞു. പിതാവും അഞ്ച് കുട്ടികളും ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. സ്‌കൂളിന് മുകളിൽ മൂന്ന് തവണ സ്‌ഫോടക വസ്തുക്കൾ പതിച്ചു. കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന അവശ്യസാധനങ്ങൾ ഉൾപ്പെടെ നശിപ്പിക്കപ്പെട്ടെന്നും ഗാസ എമർജൻസി സർവീസ് മേധാവി പറയന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.