Friday, May 9, 2025 3:43 am

ഹൂതി – യു.എസ് വെടിനിർത്തൽ കരാർ നിലവിൽ

For full experience, Download our mobile application:
Get it on Google Play

മ​സ്ക​ത്ത്: ചെ​ങ്ക​ട​ലി​ലും ബാ​ബ് അ​ൽ മ​ന്ദ​ബ് ക​ട​ലി​ടു​ക്കി​ലും വാ​ണി​ജ്യ ക​പ്പ​ലു​ക​ളെ ല​ക്ഷ്യം വെ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ന്ന ക​രാ​ർ അം​ഗീ​ക​രി​ച്ച് ഹൂ​തി​ക​ളും അ​മേ​രി​ക്ക​യും. മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ഒ​മാ​​ന്റെ മ​ധ്യ​സ്ഥ​ത​യി​ലാ​ണ് ക​രാ​ർ. യ​മ​നി​ലെ സ​ൻ​ആ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ​നാ​ശം വി​ത​ച്ച ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞാ​ണ് ക​രാ​ർ നി​ല​വി​ൽ​വ​ന്ന​ത്. ച​ര​ക്കു​ക​ട​ത്തി​ന് ഹൂ​തി​ക​ൾ ത​ട​സ്സം നി​ൽ​ക്കി​ല്ലെ​ന്നും എ​ന്നാ​ൽ ഇ​സ്രാ​യേ​ലി​നെ​തി​രെ തി​രി​ച്ച​ടി ന​ൽ​കു​ന്ന​ത് ക​രാ​ർ ലം​ഘ​ന​മാ​കി​ല്ലെ​ന്നും ഹൂ​തി​ക​ൾ പ​റ​ഞ്ഞു. സു​ദീ​ർ​ഘ ച​ർ​ച്ച​ക​ൾ​ക്കും ഇ​ട​പെ​ട​ലു​ക​ൾ​ക്കും ശേ​ഷ​മാ​ണ് ക​രാ​റി​ലെ​ത്താ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. ക​രാ​ർ പ്ര​കാ​രം ചെ​ങ്ക​ട​ലി​ലും ബാ​ബ് അ​ൽ-​മ​ന്ദ​ബ് ക​ട​ലി​ടു​ക്കി​ലും അ​മേ​രി​ക്ക​ൻ ക​പ്പ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​രു ക​ക്ഷി​ക​ളും പ​ര​സ്പ​രം ആ​ക്ര​മ​ണം ന​ട​ത്തി​ല്ല.

പ​ശ്ചി​മേ​ഷ്യ​യി​​ലെ പ്ര​ധാ​ന ക​പ്പ​ൽ പാ​ത ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​ൻ സ​മ്മ​തി​ച്ച അ​ടി​സ്ഥാ​ന​ത്തി​ൽ ഹൂ​തി​ക​ൾ​ക്കു​നേ​രെ ബോം​ബാ​ക്ര​മ​ണം യു.​എ​സ് നി​ർ​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് വ്യ​ക്ത​മാ​ക്കി. ഗാ​സ്സ​യി​ൽ യു​ദ്ധം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ഫ​ല​സ്തീ​നി​ക​ൾ​ക്ക് പി​ന്തു​ണ അ​റി​യി​ച്ചാ​ണ് ഹൂ​തി​ക​ൾ ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​ത്. ക​പ്പ​ലു​ക​ൾ ഈ ​റൂ​ട്ട് ഒ​ഴി​വാ​ക്കി ആ​ഫ്രി​ക്ക​യി​ലെ കേ​പ് ഓ​ഫ് ഗു​ഡ് ഹോ​പ്പ് വ​ഴി ദി​വ​സ​ങ്ങ​ൾ കൂ​ടു​ത​ൽ യാ​ത്ര ചെ​യ്താ​ണ് സ​ഞ്ച​രി​ച്ച​ത്. യെ​മ​ന്റെ ഭൂ​രി​ഭാ​ഗ​വും നി​ല​വി​ൽ ഹൂ​തി നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ക​രാ​ർ നി​ല​വി​ൽ​വ​ന്ന​തോ​ടെ അ​ന്താ​രാ​ഷ്ട്ര വാ​ണി​ജ്യ ക​പ്പ​ലു​ക​ൾ​ക്ക് ചെ​ങ്ക​ട​ലി​ലും ബാ​ബ് അ​ൽ മ​ന്ദ​ബ് ക​ട​ലി​ടു​ക്കി​ലും യാ​ത്ര പ​ഴ​യ​പോ​ലെ തു​ട​രാ​നാ​കും. അ​ടു​ത്തി​ടെ യു.​എ​സ്, യു.​കെ, ഇ​സ്രാ​യേ​ൽ രാ​ജ്യ​ങ്ങ​ൾ യെ​മ​നി​ൽ വ്യാ​പ​ക ആ​ക്ര​മ​ണ​വും ന​ട​ത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കലഞ്ഞൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)

0
പത്തനംതിട്ട : കലഞ്ഞൂര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനം നാളെ...

ചിറ്റാറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)

0
പത്തനംതിട്ട : ചിറ്റാര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ  (മെയ്...

കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

0
ദില്ലി: അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം...

പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി

0
തൃശൂര്‍: പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന...