നെല്ലിക്ക ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന എന്നാണ്. കാല്‍സ്യം, വൈറ്റമിന്‍ സി പോലുള്ള പല ഗുണങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഏറെ ഗുണം നല്‍കുന്ന ഒന്നാണിത്. എന്നാല്‍ അധികമായാല്‍ അമൃതും വിഷം എന്ന് പറയുന്നത് പോലെ നെല്ലിക്കയും കൂടുതലായാല്‍, അതല്ലെങ്കില്‍ ചില സമയങ്ങളില്‍ കഴിയ്ക്കുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ക്കല്ല, ദോഷങ്ങള്‍ക്കും കാരണമാകുന്നു. ഏതെല്ലാം ഘട്ടങ്ങളിലാണ് നെല്ലിക്ക ദോഷം ചെയ്യുന്നത് എന്നറിയൂ.പ്രമേഹ രോഗികള്‍ക്ക് നല്ലൊന്നാന്തരം മരുന്നാണ് നെല്ലിക്ക. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കാന്‍ ഏറെ നല്ലതുമാണ്. ഇതിലെ ആന്റി ഡയബെറ്റിക് ഗുണങ്ങളാണ് പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്നത്. എന്നാല്‍ നെല്ലിക്ക കൂടുതല്‍ കഴിയ്ക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് തോത് അളവില്‍ കൂടുതല്‍ കുറയാന്‍ ഇടയാക്കും. പ്രത്യേകിച്ചും പ്രമേഹത്തിന് മരുന്നുകള്‍ കഴിയ്ക്കുന്നവരെങ്കില്‍. മിതമായി കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. മരുന്നുകള്‍ കഴിയ്ക്കുന്നവര്‍ ഡോക്ടറുടെ അഭിപ്രായം തേടണം.
ഹൈപ്പോടെന്‍ഷന്‍ എന്ന അവസ്ഥയ്ക്കും ഇത് വഴിയൊരുക്കും. അതായത് ബിപി തീരെ കുറയുന്ന അവസ്ഥ. ബിപി കൂടുന്നത് പോലെ തന്നെ ബിപി കുറയുന്നതും നല്ലതല്ല. ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിയ്ക്കാന്‍ നെല്ലിക്ക നല്ലതാണ്. അതേ പോലെ തന്നെ ഇത് കൂടുതല്‍ കഴിച്ചാല്‍ ക്രമത്തില്‍ താഴെ ബിപി പോകാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ചും ഹൈപ്പോടെന്‍ഷന്‍ പ്രശ്‌നം ഉള്ളവരെങ്കില്‍. അതായത് ലോ ബ്ലഡ് പ്രഷര്‍ ഉള്ളവരെങ്കില്‍. വൈറ്റമിന്‍ സിയുടെ നല്ലൊന്നാന്തരം ഉറവിടമാണ് ഇത്. ഇതിനാല്‍ തന്നെ ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു. എന്നാല്‍ വൈറ്റമിന്‍ സി അധികമാകുന്നത് അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ഇത് ദഹന പ്രശ്‌നങ്ങളും വരുത്തും. ആസിഡ് റിഫ്‌ളക്‌സ്, ഗ്യാസ്‌ട്രോ ഇന്‍ഡസ്‌റ്റെനല്‍ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഇത് വഴിയൊരുക്കും. തുടര്‍ന്ന് വയറുവേദന, വയറിളക്കം, മനംപിരട്ടല്‍ എന്നിവയുമുണ്ടാകാം. എന്നാല്‍ ഇത് അമിതമായി കഴിച്ചാല്‍ വരുന്ന പ്രശ്‌നമാണ്. ഇത്തരം ആരോഗ്യപ്രശ്‌നങ്ങളുള്ള ചിലര്‍ക്കും ഇത് പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇത് ഡൈയൂററ്റിക് ആണ്. അതായത് മൂത്രവിസര്‍ജനത്തിന് സഹായിക്കുന്ന ഒന്ന്. ഇതിനാല്‍ കൂടുതല്‍ കഴിച്ചാല്‍ കൂടുതല്‍ മൂത്രവിസര്‍ജനം നടക്കും. ഡീഹൈഡ്രേഷന് കാരണമാകും. ഇത് ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമൊന്നും നല്ലതല്ല. ഇതുപോലെ നാരുകളാല്‍ സമ്പുഷ്ടമായതിനാല്‍ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് സഹായിക്കുന്ന നെല്ലിക്ക അമിതമായാല്‍ നാരുകള്‍ കൂടുന്നത് കൊണ്ട് മലബന്ധവുമുണ്ടാക്കാം. ദിവസവും 1,2 നെല്ലിക്കയില്‍ കൂടുതല്‍ കഴിയ്‌ക്കേണ്ടതില്ല.