Saturday, July 5, 2025 9:41 am

വളരെ എളുപ്പത്തിൽ യൂട്യൂബിൽ നിന്ന് പണം സമ്പാദിക്കാം ; വഴി ഇതാണ്

For full experience, Download our mobile application:
Get it on Google Play

സാധാരണ ധാരാളം ഫോളോവേഴ്സ് ഉള്ളവർക്കും ധാരാളമായി കാഴ്ചക്കാരുള്ള വീഡിയോ പോസ്റ്റ് ചെയ്യുന്നവർക്കുമാണ് യൂട്യൂബിൽ നിന്ന് പണം ലഭിക്കുന്നതായി നമ്മൾ കേട്ടിട്ടുള്ളത്. എന്നാൽ എല്ലാവർക്കും യൂട്യൂബിൽ നിന്ന് പണം സമ്പാദിക്കാം എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എങ്കിൽ വിശ്വസിക്കണം ഇത്തരത്തിൽ വലിയ ഫോളോവേഴ്സ് ഇല്ലാതെ തന്നെ നമ്മുക്ക് യൂട്യൂബിൽ നിന്ന് പണം സമ്പാദിക്കാവുന്നതാണ്. നിങ്ങളുടെ ഫോളോവേഴ്സ് എത്രയോ ആയിക്കോട്ടെ പത്തോ, നൂറോ, ആയിരമോ ആർക്കും ഇത്തരത്തിൽ പണം സമ്പാദിക്കാവുന്നതാണ്. നിങ്ങൾക്ക് ഒരു യൂട്യൂബ് ചാനൽ സ്വന്തമായിട്ട് ഉണ്ടായിരിക്കണം എന്നത് മാത്രമാണ് ഇതിന് നിബന്ധന. ഇടയ്ക്ക് സ്വന്തം കണ്ടന്‍റ് നിർമ്മിച്ച് ഇട്ടാൽ ഇത്തരത്തിൽ ലഭിക്കുന്ന പണത്തിന്‍റെ തുകയും വർധിക്കുന്നതാണ്. ഇത് എങ്ങനെ എന്നല്ലെ നിങ്ങൾ ആലോചിക്കുന്നത്. ഇതിനായി യൂട്യൂബ് ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ക്രിയേറ്റേഴ്സ് റിസർച്ച് പ്രോ​ഗ്രാം എന്നാണ് ഇതിന്‍റെ പേര്. എന്നാൽ ഇത്തരത്തിൽ പണം സമ്പാദിക്കാനായി നിങ്ങൾ ചില കാര്യങ്ങൾ ചെയ്യേണ്ടതാണ് ഇവ എന്തെല്ലാമാണെന്ന് വിശദീകരിക്കാം. ഇതിനായി നിങ്ങൾ ആദ്യം ​ഗൂ​ഗിളിന്‍റെ സെർച്ച് ബാറിൽ എത്തണം ശേഷം Youtube.com/creators/research എന്ന് സർച്ച് ബാറിൽ സെർച്ച് ചെയ്യണം. ഇപ്പോൾ നിങ്ങൾ യൂട്യൂബിന്‍റെ ഒരു പ്രത്യേക പേജിൽ എത്തുന്നതായിരിക്കും. ഇവിടെ ഈ പ്രോ​ഗ്രാമിന്‍റെ വിവിധ പോളിസികളും നിബന്ധനകളും കാണാൻ സാധിക്കുന്നതാണ്. ഇത് വായിച്ച് മനസിലാക്കിയതിന് ശേഷം നിങ്ങൾക്ക് ഈ പേജിൽ നിങ്ങളുടെ ഇമെയിൽ ഐഡി ഉപയോ​ഗിച്ച് സൈൻ അപ്പ് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ നിങ്ങൾ സൈൻ അപ്പ് ചെയ്ത് കഴിഞ്ഞാൽ യൂട്യൂബിന്‍റെ ക്രിയേറ്റേഴ്സ് റിസർച്ച് പ്രോ​ഗ്രാമിൽ നിങ്ങൾക്ക് ഭാ​ഗമാകാൻ സാധിക്കുന്നതായിരിക്കും. ഈ പ്രോ​ഗ്രാമിൽ പ്രധാനമായും യൂട്യൂബിന്‍റെ പുതിയ അപ്ഡേറ്റുകളെ പറ്റിയുള്ള നിർദേശങ്ങളും അഭിപ്രായങ്ങളും ഒക്കെയായിരിക്കും ഇവർ നമ്മളോട് ചോദിക്കുക. ഒരു ഉപഭോക്താവ് എന്ന നിലയിൽ നമ്മൾ ഇതിന് ഉത്തരം നൽകിയാൽ മതിയാകും.

ഇങ്ങനെ നിങ്ങൾ പങ്കെടുക്കുന്ന ഓരോ പ്രോ​ഗ്രാമിനും നിങ്ങൾക്ക് പ്രത്യേകം പണം ലഭിക്കുന്നതാണ്. പല പഠനങ്ങൾക്കും പല മൂല്യത്തിൽ ആയിരിക്കും പണം ലഭിക്കുക. ഒരു മാസത്തിൽ തന്നെ നിരവധി തവണ ഇത്തരത്തിൽ യൂട്യൂബ് ക്രിയേറ്റേഴ്സ് റിസർച്ച് പ്രോ​ഗ്രാം നടത്താറുണ്ട്. എല്ലാ പഠനത്തിന്‍റെയും ഭാ​ഗമായാൽ തന്നെ ഇതിലൂടെ അത്യാവശം നല്ലരീതിയിൽ പണം ഉണ്ടാക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കുന്നതാണ്. മികച്ച രീതിയിൽ ഈ അവസരം ഉപയോ​ഗിച്ചാൽ നിങ്ങൾക്കും ഇതിലൂടെ പണം സമ്പാദിക്കാൻ സാധിക്കുന്നതാണ്.
.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തമിഴ്നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് സഹപാഠികൾ അറസ്റ്റില്‍

0
ഈറോഡ്: തമിഴ്നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് സഹപാഠികൾ...

ദിശാസൂചിക തകര്‍ന്നു ; പെരുന്തേനരുവി വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന സഞ്ചാരികൾക്ക് വഴി തെറ്റുന്നു

0
റാന്നി : പെരുനാട്- പെരുന്തേനരുവി റോഡിലെ ആഞ്ഞിലിമുക്കിൽ സ്ഥാപിച്ചിരുന്ന ദിശാസൂചിക...

പാകിസ്ഥാനിൽ അ‍ഞ്ചുനില കെട്ടിടം തകര്‍ന്ന് വീണ് എട്ടു പേര്‍ മരിച്ചു

0
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ അ‍ഞ്ചുനില കെട്ടിടം തകര്‍ന്ന് വീണ് എട്ടു പേര്‍ മരിച്ചു....