ആപ്ലിക്കേഷനാണ് ഗൂഗിള്‍ മാപ്സ്. ഈ ഡിജിറ്റല്‍ മാപ്പിന്റെ സഹായത്തോടെ യാത്രചെയ്യുന്ന ആളുകളും ഇപ്പോള്‍ വർദ്ധിച്ചുവരികയാണ്. ഒരിക്കല്‍ സന്ദർശിച്ചാല്‍ ആ സ്ഥലം ഗൂഗിളിന്റെ സർച്ച് ഹിസ്റ്ററിയില്‍ പ്രദർശിപ്പിക്കാറുണ്ട്. ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ആ സ്ഥലത്തേക്ക് വീണ്ടും നാവിഗേറ്റ് ചെയ്യാനുള്ള ഗൂഗിളിന്റെ ഫീച്ചറാണിത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ആപ്പില്‍ നിന്ന് ലൊക്കേഷനും സർച്ച് ഹിസ്റ്ററിയും ഇല്ലാതാക്കാൻ നിങ്ങള്‍ ആഗ്രഹിച്ചേക്കാം. രഹസ്യ ലൊക്കേഷനുകള്‍ ഒഴിവാക്കുന്നതിനോ സന്ദർശന സ്ഥലങ്ങള്‍ മറ്റുള്ളവർ അറിയുന്നത് തടയുന്നതിനോ മാർഗങ്ങള്‍ അന്വേഷിക്കുകയാണ് നിങ്ങള്‍ എങ്കില്‍ ഗൂഗിള്‍ മാപ്സില്‍ ലൊക്കേഷനും സർച്ച് ഹിസ്റ്ററിയും നീക്കം ചെയ്യുന്നത് എങ്ങനെയെന്നത് പങ്കുവെയ്ക്കുന്നു. നിങ്ങളുടെ ഫോണില്‍ ഗൂഗിള്‍ മാപ്പ് തുറന്ന് മുകളില്‍ വലതുവശത്തുള്ള പ്രൊഫൈല്‍ പിക്ചർ ഐക്കണില്‍ ടാപ്പ് ചെയ്യുക. സെറ്റിംഗ്സില്‍ താഴെയായി കാണുന്ന ‘മാപ്സ് ഹിസ്റ്ററി’ ടാപ്പ് ചെയ്യുക. വലത് വശത്ത് ദൃശ്യമാകുന്ന നീല നിറത്തിലുള്ള ഡിലീറ്റ് ബട്ടണില്‍ ടാപ്പ് ചെയ്യുക.
ഇപ്പോള്‍ ഗൂഗിള്‍ നിങ്ങളുടെ മുൻപുള്ള തിരയലുകള്‍ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്ന സമയപരിധി തിരഞ്ഞെടുക്കാനായി നാല് ഓപ്ഷനുകള്‍ നല്‍കും. ഇതില്‍ അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുത്ത് സർച്ച് ഹിസ്റ്ററി ഡിലീറ്റാക്കാം. ഗൂഗിള്‍ മാപ്പില്‍ എങ്ങനെ ലൊക്കേഷനും ടൈംലൈൻ ഹിസ്റ്ററിയും ഇല്ലാതാക്കാം. ഗൂഗിള്‍ മാപ്സ് തുറന്ന് സ്ക്രീനില്‍ മുകളില്‍ വലത് കോണിലുള്ള പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക. ഇവിടെ ‘യുവർ ടൈംലൈൻ’-ല്‍ ടാപ്പു ചെയ്യുക. ഇത് നിങ്ങളുടെ ലൊക്കേഷൻ ഹിസ്റ്ററിയുള്ള ഒരു പുതിയ വിൻഡോ തുറക്കും. ഒരു വ്യക്തിഗത സന്ദർശനം നീക്കം ചെയ്യാൻ ഇൻഫർമേഷന്റെ വലതുവശത്തുള്ള ത്രീ-ഡോട്ട് മെനുവില്‍ ടാപ്പുചെയ്ത് ഡിലീറ്റ് ബട്ടണ്‍ അമർത്തുക. മുകളില്‍ വലതുവശത്തുള്ള ത്രീ-ഡോട്ട് മെനുവില്‍, ദിവസം തോറും ലൊക്കേഷൻ ഹിസ്റ്ററി ഇല്ലാതാക്കാൻ അനുവദിക്കുന്ന ഫീച്ചറും ലഭ്യമാണ്.