Wednesday, July 9, 2025 1:17 pm

മഴക്കാലത്ത് മുടി വേഗത്തില്‍ ഉണങ്ങാന്‍ ശ്രദ്ധിക്കേണ്ടത്​

For full experience, Download our mobile application:
Get it on Google Play

മഴക്കാലത്ത് വസ്ത്രങ്ങള്‍ ഉണങ്ങാന്‍ കുറച്ച് സമയം എടുക്കുന്നത് പോലെ തന്നെ ഒന്ന് തല നനച്ചാല്‍ അത് വേഗത്തില്‍ ഉണക്കി എടുക്കാനും കുറച്ച് പണിയാണ്. പ്രത്യേകിച്ച് അത്യാവശ്യം നല്ല ഉള്ളോടെ നീളത്തില്‍ മുടി ഉണ്ടെങ്കില്‍ അത് അത്ര പെട്ടെന്നൊന്നും ഉണങ്ങി കിട്ടുകയില്ല. മഴക്കാലത്ത് മുടി വേഗത്തില്‍ ഉണക്കി എടുക്കാന്‍ ശ്രദ്ധിക്കേണ്ടതും അതുപോലെ, മുടി നന്നായി ഉണങ്ങി ഇല്ലെങ്കില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും എന്തൊക്കെയാണെന്ന് നോക്കാം. ചിലര്‍ക്ക് ദിവസേന തല കഴുകിയില്ലെങ്കില്‍ അസ്വസ്ഥതയാണ്. എന്നാല്‍, ദിവസേന തല കഴുകിയാല്‍ ഇത് മുടി വേഗത്തില്‍ ഉണങ്ങാതിരിക്കുന്നതിന് കാരണമാകും. മുടിയില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനും അതുപോലെ, മുടിയ്ക്ക് ദുര്‍ഗന്ധം ഉണ്ടാവാനും കാരണമാകും. താരന്‍ വര്‍ദ്ധിക്കാനും ഇത് വഴിയൊരുക്കും. അതിനാല്‍ ആഴ്ച്ചയില്‍ ഒരിക്കല്‍ മാത്രം മുടി കഴുകുന്നതായിരിക്കും നല്ലത്. അതുപോലെ, മുടി കഴുകുമ്പോള്‍ നന്നായി ഷാംപൂ ഇട്ട് എണ്ണമയം കളഞ്ഞെടുക്കാനും മറക്കരുത്. ഇല്ലെങ്കില്‍ മുടിയില്‍ ഈര്‍പ്പം നില്‍ക്കുന്നത് പോലെ തോന്നാനും താരന്‍ വരാനും തുടങ്ങും. ഇത് പേന്‍ ശല്യം കൂട്ടും.

ചിലര്‍ മുടി കുളിച്ച് കഴിഞ്ഞാല്‍ വേഗത്തില്‍ തന്നെ കെട്ടി വെക്കുന്നത് കാണാം. എന്നാല്‍, ഇത്തരത്തില്‍ മുടി കെട്ടി വെക്കുന്നത് മുടി വേഗത്തില്‍ ഉണങ്ങാതിരിക്കുന്നതിന് മറ്റൊരു കാരണമാണ്. മുടി ഉണങ്ങിയില്ലെങ്കില്‍ തലയില്‍ യീസ്റ്റ് ഇന്‍ഫറക്ഷന്‍ വരാന്‍ ഇത് കാരണമാകുന്നുണ്ട്. അതിനാല്‍, മുടി നന്നായി ഉണങ്ങിയതിന് ശേഷം മാത്രം കെട്ടി വെക്കുക. അതുപോലെ തന്നെ, മുടി വേഗത്തില്‍ ഉണക്കാന്‍ മുടിയില്‍ നിന്നും വെള്ളം നല്ല ഉണങ്ങിയ തുണികൊണ്ട് ഒപ്പി എടുക്കാന്‍ മറക്കരുത്. ഒരിക്കലും മുടിയില്‍ നിന്നും വെള്ളം നീക്കം ചെയ്യുമ്പോള്‍ തുണികൊണ്ട് ഉരച്ച് കളയാന്‍ പാടില്ല. ഇത് മുടിയ്ക്ക് കേടുപാടുകള്‍ വരുത്തുന്നതിന് കാരണമാണ്. പലര്‍ക്കും മുടി വെട്ടുക എന്നത് അത്രയ്ക്കും ഇഷ്ടമില്ലാത്ത കാര്യമാണ്. എന്നിരുന്നാലും മുടിയുടെ നീളം കുറയ്ക്കുന്നത് മുടി വേഗത്തില്‍ ഉണങ്ങാന്‍ സഹായിക്കും. കുറച്ചും കൂടെ എളുപ്പത്തില്‍ തന്നെ നിങ്ങള്‍ക്ക് കേശസംരക്ഷണം നടത്താനും അതുപോലെ, വേഗത്തില്‍ ഉണക്കി എടുക്കാനും ഇത് സഹായിക്കുന്നുണ്ട്. അതിനാല്‍, കുറച്ച് നീളം കുറയ്ക്കാവുന്നതാണ്. ആണ്‍കുട്ടികളാണെങ്കില്‍ മുടി അത്യാവശ്യം നീളം കുറച്ച് വെട്ടി നിര്‍ത്തുന്നത് മുടിയ്ക്കുണ്ടാകുന്ന ഡാമേജ് കുറയ്ക്കാന്‍ ഇത് സഹായിക്കും.

പലരും മുടി വേഗത്തില്‍ ഉണക്കാന്‍ ഹെയര്‍ ഡ്രൈയര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഹെയര്‍ ഡ്രൈയര്‍ ഉപയോഗിക്കുമ്പോള്‍ മുടിയിലേയ്ക്ക് അമിതമായി ചൂട് എത്താതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. ചെറിയ ചൂടില്‍ വെച്ച് നിങ്ങള്‍ക്ക് മുടി ഉണക്കി എടുക്കാവുന്നതാണ്. അതുപോലെ, ഹെയര്‍ ഡ്രൈയര്‍ പതിവായി ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. എന്തെങ്കിലും അത്യാവശ്യഘട്ടത്തില്‍ പുറത്തേയ്ക്ക് പോകാന്‍ മാത്രം മുടി ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ച് ഉണക്കി എടുക്കാവുന്നതാണ്. അമിതമായി മഴ നനയുന്നത് മുടിയില്‍ ജലാംശം നിലനില്‍ക്കുന്നതിലേയ്ക്ക് നയിക്കുന്നുണ്ട്. പലര്‍ക്കും മഴ കാണുമ്പോള്‍ അത് കൊള്ളാന്‍ തോന്നും. എന്നാല്‍, മുടി അമിതമായി വരണ്ട് പോകാന്‍ ഇത് ഒരു കാരണമാകാം. അതുമാത്രമല്ല, വെള്ളത്തിന്റെ അംശം മുടിയില്‍ നില്‍ക്കുന്നത് യീസ്റ്റ് ഇന്‍ഫക്ഷന്‍ വരുന്നതിന് കാരണമാകാം. അതിനാല്‍, പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ കുട ചൂടാന്‍ ഒരിക്കലും മറക്കരുത്. അതുപോലെ, തന്നെ മുടി നനഞ്ഞാല്‍ അത് ഉണക്കി എടുക്കാനും ശ്രദ്ധിക്കുക. ഫ്രീ ആയി അഴിച്ചിട്ടാല്‍, മുടി ഉണങ്ങി കിട്ടുന്നതാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാന വ്യാപകമായി നാളെ പഠിപ്പു മുടക്കുമെന്ന് എസ്എഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച പഠിപ്പു മുടക്കുമെന്ന് എസ്എഫ്ഐ. സർവകലാശാലകൾ കാവിവത്കരിക്കാനുള്ള...

പണിമുടക്കിനോടനുബന്ധിച്ച് വാഹനം തടയലിനെയും സംഘർഷത്തെയും ന്യായീകരിച്ച് ടി പി രാമക‍ൃഷ്ണൻ

0
തിരുവനന്തപുരം : സംസ്ഥാനത്ത് പണിമുടക്കിനോടനുബന്ധിച്ച് വാഹനം തടയലിനെയും സംഘർഷത്തെയും ന്യായീകരിച്ച് എൽഡിഎഫ്...

അമിതവേഗവും അനധികൃത പാര്‍ക്കിംഗും ; അടൂർ ബൈപാസ് റോഡ്‌ അപകട മേഖലയാകുന്നു

0
അടൂർ : അമിതവേഗവും ഇരുവശങ്ങളിലെയും പാർക്കിംഗും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങും അടൂർ...

ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന് എതിരെ ആഞ്ഞടിച്ച് എ.കെ ബാലൻ

0
പാലക്കാട്: ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന് എതിരെ ആഞ്ഞടിച്ച് സിപിഎം...