Saturday, July 5, 2025 6:50 am

അമിതവണ്ണം കുറയ്ക്കാൻ കറുവപ്പട്ട ഇങ്ങനെ കഴിക്കൂ

For full experience, Download our mobile application:
Get it on Google Play

നിരവധി പോഷക​ഗുണങ്ങൾ അടങ്ങിയ സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ആന്റി ഓക്സിഡൻറുകൾ അടങ്ങിയ കറുവപ്പട്ട ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് കറുവപ്പട്ട. കറുവപ്പട്ട കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ ഇത് ഉപാപചയ പ്രക്രിയ മെച്ചപ്പെടുത്തുകയും കലോറി കൂടുതൽ കാര്യക്ഷമമായി പുറന്തള്ളാൻ ശരീരത്തെ സഹായിക്കുകയും ചെയ്യും. പ്രതിദിനം കുറഞ്ഞത് 3 ഗ്രാം കറുവപ്പട്ട ഭ​ക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരത്തിലും ബിഎംഐയിലും ഗണ്യമായ കുറവുണ്ടാക്കുമെന്ന് ഫുഡ് ബയോകെമിസ്ട്രി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

കറുവപ്പട്ട വെള്ളം പതിവായി കുടിക്കുന്നത് അനാരോ​ഗ്യകരമായ ഭക്ഷണത്തോടുള്ള താൽപര്യം കുറച്ച് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. ഒരു ടീസ്പൂൺ കറുവപ്പട്ട പൊടിച്ച് ഒരു കപ്പ് വെള്ളത്തിൽ തിളപ്പിക്കുക. തണുപ്പിച്ച ശേഷമോ അല്ലാതെ കുടിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഉപാപചയം വർധിപ്പിക്കാനും ഇത് സഹായിക്കും. കറുവപ്പട്ട ഓട്സിനൊപ്പം ചേർത്ത് കഴിക്കുന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഓട്‌സിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും ചെയ്യുന്നതിനും ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു. കറുവാപ്പട്ട മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അത് കൊണ്ട് തന്നെ ഓട്സും കറുവപ്പട്ടയും ഒരുമിച്ച് കഴിക്കുന്നത് കൂടുതൽ ഫലപ്രദമാണ്.

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ; ഹൈക്കോടതി ജഡ്ജി ഇന്ന് സിനിമ കാണും

0
കൊച്ചി: സെൻസർ ബോർഡ് അനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം ജാനകി...

തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി

0
തിരുവനന്തപുരം : തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി. പുലർച്ചെ...

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി ; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

ഡോക്ടർ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലിൽ ആരോഗ്യവകുപ്പ് ഉടൻ തുടർനടപടികളിലേക്ക് കടക്കും

0
തിരുവനന്തപുരം :​ ഡോക്ടർ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലിൽ അന്വേഷണം നടത്തിയ വിദഗ്ധസമിതി...