സമ്മർദ്ദവും ഉത്കണ്ഠയും ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കാത്തവർ കുറവായിരിക്കും. ഇത് മാനസികാരോഗ്യത്തെ മാത്രമല്ല ശാരീരിക ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. അതിലൊന്നാണ് ദഹനപ്രശ്‌നം. ഉത്കണ്ഠയോ സമ്മർദ്ദമോ അമിതമാകുമ്പോൾ കോർട്ടിസോളിന്റെയും അഡ്രിനാലിൻ്റെയും ഉൽപ്പാദനത്തിന്റെ അളവ് കൂടുകയും അവ ദഹനവ്യവസ്ഥയെ സ്വാധീനിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ദഹനപ്രശ്നങ്ങളെ കുറിച്ച് നോക്കാം. സമ്മർദ്ദവും ദഹനവ്യവസ്ഥയിലെ പേശികളെ സമ്മർദ്ദത്തിലാക്കാം. ഇത് അണുബാധകൾക്കും വയറുവേദനയ്ക്കും മലബന്ധത്തിനും ഇടയാക്കും. ഇത് വയറുവേദനയ്ക്കും കാരണമാകുന്നു. അടിവയറ്റിലും മുകളിലും ഈ വേദന അനുഭവപ്പെടാം.
സമ്മർദ്ദം കുടലിന്റെ ചലനശേഷിയെ ബാധിക്കും. ഇത് മലബന്ധത്തിനോ വയറിളക്കത്തിനോ കാരണമാകും. കുടൽ പേശികളുടെ സാവധാനത്തിലുള്ള സങ്കോചവും വികാസവും മലബന്ധത്തിനും പെട്ടെന്നുള്ള സങ്കോചം വയറിളക്കത്തിനും ഇടയാക്കും. ഉത്കണ്ഠ ഉണ്ടാകുമ്പോൾ ഹോർമോൺ സെറോടോണിൻ ഉത്പാദിപ്പിക്കപ്പെടുന്നത് ഓക്കാനം, ഛർദ്ദി എന്നിവയ്ക്ക് കാരണമാകുന്നു. ഉത്കണ്ഠ വിശപ്പ് ഹോർമോണുകളുടെ സ്രവത്തെ ബാധിക്കുന്നു. ഇക്കാരണത്താൽ ചിലർക്ക് അമിത വിശപ്പും മറ്റുള്ളവർക്ക് വിശപ്പില്ലായ്മയും അനുഭവപ്പെടാം.