ഗുണങ്ങൾ ഏറെ ഉള്ള പ്ലാവില ഇഡ്ഡലി മൃദുലവും രുചികരവുമാണ്. വളരെ ഹെൽത്തിയുമാണ് ഈ ഇഡ്ഡലി. പ്രഭാതഭക്ഷണത്തിന് ദോശയും പുട്ടുമൊക്കെ കഴിച്ച് മടുത്തെങ്കിൽ നിങ്ങൾക്ക് ഇടയ്ക്കൊക്കെ ഈ ഹെൽത്തി ഇഡ്ഡലി തയ്യാറാക്കാം..
വേണ്ട ചേരുവകൾ…
ഇഡ്ഡലി അരി 2 ഗ്ലാസ്
ഉഴുന്ന് കാൽ ഗ്ലാസ്
ഉലുവ കാൽ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
പ്ലാവില 4 എണ്ണം (ഒരു ഇഡ്ഡലിക്ക്)
തയ്യാറാക്കുന്ന വിധം…
ഇഡ്‌ലി അരി, ഉഴുന്ന്, ഉലുവ എന്നിവ 4 മണിക്കൂർ കുതിർക്കാൻ വയ്ക്കുക. അതിനു ശേഷം നന്നായി അരച്ച് ഒരു രാത്രി വയ്ക്കുക. മാവ് നന്നായി പൊങ്ങി വന്നു കഴിയുമ്പോൾ അതിലേക്കു ആവശ്യത്തിന് ഉപ്പും ചേർത്ത് വയ്ക്കുക.
പ്ലാവില നാല് വശവും ഈർക്കിൽ കൊണ്ട് കുത്തി ഒരു ഗ്ലാസ് പോലെ ആക്കി എടുക്കുക. അതിലേക്കു ഇഡ്‌ലി മാവ് ഒഴിച്ച് ഇഡ്‌ലി തട്ടിൽ വച്ചു വേവിച്ചു എടുക്കാവുന്നതാണ്.