വീടുകളിൽ പ്രാണിശല്യം ഒരു പ്രശ്നം തന്നെയാണ്. വൃത്തിയാക്കി സ്ഥലംസൂക്ഷിച്ചാലും ഒരിക്കൽ തുരത്തിയാലും പല പ്രാണികളും കൂട്കൂട്ടാൻ നമ്മുടെ വീട്ടിനുള്ളിൽ കയറിവരുന്നത് വലിയ ശല്യംതന്നെയാണ്. പല്ലി, പാറ്റ, ചിലന്തി, വേട്ടാവളിയൻ, അട്ട, തേൾ എന്നിങ്ങനെ വിവിധ പ്രാണികൾ പലപ്പോഴും വീട്ടിൽ കയറിവരും. ഇക്കൂട്ടത്തിൽ ഇത്തിരി പ്രശ്‌നക്കാരനാണ് വിഷമുള്ള ചിലന്തികൾ. വലവിരിച്ച് പ്രാണികളെ പിടിക്കുന്ന സഹായികളാണ് മനുഷ്യന് ഇവയെങ്കിലും പലപ്പോഴും ഇത് വീട്ടിൽ വലിയ ശല്യവുമാകാം.
ഈ ജീവികൾക്ക് വിഷം ഉണ്ട് എന്നത് തന്നെയാണ് ഭീഷണി. ചിലന്തിയുടെ വിഷം നമുക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാം. കടകളിലും മറ്റും ലഭിക്കുന്ന പൊടികളോ സ്പ്രേകളോ ഇവയുടെ ശല്യം മാറ്റാൻ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവ ഉപയോഗിച്ചുള്ളതിലും എളുപ്പത്തിൽ ഇത്തരം പ്രാണികളെ നമുക്ക് അകറ്റാം. ഉപയോഗം കഴിഞ്ഞ ഒരു നാരങ്ങാ മുറിച്ച ഭാഗംകൊണ്ടുതന്നെ ചിലന്തി ശല്യം ഇല്ലാതാക്കാം. നാരങ്ങയുടെ തൊണ്ടിൽനിന്നുള്ള രൂക്ഷ മണം ചിലന്തികളെ വീട്ടിൽ നിന്നും തുരത്തും. വീട്ടിൽതന്നെയുള്ള വിനാഗിരി ഉപയോഗിച്ചും ചിലന്തിയെ അകറ്റാം ചിലന്തി ശല്യം രൂക്ഷമായ പ്രദേശത്ത് ബോട്ടിലിൽ വിനാഗിരി നിറച്ച് തളിച്ചാലും ശല്യം ഉടനടി ഒഴിവാക്കാം.