ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉള്ള മൊബൈൽ സേവനദാതാവാണ് ജിയോ. രാജ്യത്തിനകത്തെ ഇന്റർനെറ്റ് വിപ്ലവത്തിന് ഒരു പരുധിവരെ പിന്തുണയേകാൻ റിലയൻസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ജിയോയ്ക്ക് സാധിച്ചിട്ടുണ്ട്. രാജ്യത്ത് 22 സർക്കിള്ളിൽ ജിയോ സേവനം മികച്ച രീതിയിൽ ലഭ്യമാണ് എന്നാണ് ജിയോ അവകാശപ്പെടുന്നത്. ഇത്രയും ഉപഭോക്താക്കളുള്ള ജിയോ തന്നെയാണ് രാജ്യത്തെ ടെലികോം കമ്പനികളിൽ മുന്നിൽ നിൽക്കുന്നത്. നിലവിൽ 4ജി സേവനങ്ങളും 5ജി സേവനങ്ങളും മാത്രമാണ് ജിയോ നൽകുന്നത്. 27 ഡിസംബർ 2015ന് ധിരുഭായി അംബാനിയുടെ 83 നാം ജന്മദിന വാർഷികത്തിൽ ആണ് ജിയോ ആദ്യ ബീറ്റാ ആരംഭിച്ചത്. പിന്നാലെ 2016 സെപ്റ്റംബർ 5ന് ഔദ്യോഗികമായ സേവനം ആരംഭിച്ചു. അരംഭിച്ച് നിരവധി മാസങ്ങൾ സൗജന്യ സേവനം പ്രഖ്യാപിച്ചതോടെ നിരവധി ഉപഭോക്താക്കൾ ജിയോയെ തേടി എത്തിയത്. രാജ്യത്ത് 4ജിയുടെ വരവും ജിയോയുടെ വരവും ഏകദേശം ഒരേ സമയത്താണ് ആയതിനാൽ തന്നെ ഈ സമയത്ത് പുതിയ കണക്ഷൻ എടുക്കാൻ ആലോചിക്കുന്നവർ കൂടുതലും ജിയോ തന്നെയാണ് തിരഞ്ഞെടുത്തത്. ഇന്ന് നിരവധി സൗജന്യ സേവനങ്ങൾ ജിയോ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട് ഇവ ഏതെല്ലാമാണെന്ന് വിശദമായി ഈ ലേഖനത്തിലൂടെ പരിജയപ്പെടാം.
സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്കായി ഒരുപിടി സൗജന്യ സേവനങ്ങൾ പുറത്തിറക്കി ഉപഭോക്താക്കളുടെ വിശാലമായ സ്പെക്ട്രത്തെ സ്വാധീനിക്കുന്നു. പുതിയ കണക്ഷൻ എടുക്കുന്ന ഉപഭോക്താക്കൾക്ക് നിശ്ചിത കാലത്തേക്ക് സൗജന്യ സേവനം നൽകിക്കൊണ്ട് ആയിരുന്നു കമ്പനി ഉപഭോക്താക്കളെ സ്വാഗതം ചെയ്തിരുന്നത്. ഇതോടെ വിപണിയൽ ഉണ്ടായിരുന്ന മറ്റ് ടെലകോം കമ്പനികൾക്ക് പിടിച്ചുനിൽക്കൽ പ്രയാസമായി മാറി. ജിയോയുടെ സൗജന്യ സന്ദേശമയയ്‌ക്കൽ ആപ്പാണ് ജിയോചാറ്റ്. ജിയോ ഉപഭോക്താക്കൾക്ക് ഒരു രൂപ പോലും മുടക്കില്ലാതെ പൂജ്യം ചെലവിൽ ടെക്‌സ്‌റ്റ്, വോയ്‌സ്, വീഡിയോ കോളുകൾ, കൂടാതെ കോൺഫറൻസിംഗും എല്ലാം ഈ ആപ്പ് അനുവദിക്കുന്നു. എന്നാൽ പല ഉപഭോക്താക്കളും ഇത്തരം ഒരു സേവനം നിലവിലുള്ളതായി അറിയില്ലാ. ആയതിനാൽ തന്നെ വളരെ ചുരുക്കം ഉപഭോക്താക്കൾ മാത്രമാണ് ഈ സേവനം ഉപയോഗിക്കുന്നത്. JioTVയുടെ സേവനവും കമ്പനി ഉപഭോക്താക്കൾക്ക് സൗജന്യമായി ആസ്വദിക്കാവുന്ന ഒരു ആപ്പ് ആണ്. ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് സൗജന്യമായി വിനോദം നൽകിക്കൊണ്ട് 600-ലധികം ടിവി ചാനലുകളുടെ തത്സമയ സ്ട്രീമിംഗ് വാഗ്ദാനം ചെയ്യുന്നു. നിരവധി ഉപഭോക്താക്കൾ ഇത് ഇപ്പോളും ഉപയോഗിക്കുന്നുണ്ട്.
ജിയോയുടെ സൗജന്യ ആപ്പായ JioCinema, ഉയർന്ന നിലവാരമുള്ള കാഴ്ചാനുഭവം ആസ്വദിക്കാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന സിനിമകളുടെയും ടിവി ഷോകളുടെയും വിപുലമായ ലൈബ്രറി നൽകുന്നു. ജിയോ ഉപഭോക്താക്കൾക്ക് എല്ലാവർക്കും തന്നെ ജിയോ സിനിമയുടെ സേവനം തികച്ചും സൗജന്യമായി ആസ്വദിക്കാവുന്നതാണ്. നിരവധി സിനിമകൾ ഇവരുടെ ലൈബ്രറിയിൽ ഉണ്ട്. JioSaavn, എന്നത് ജിയോയുടെ മറ്റൊരു കോംപ്ലിമെന്ററി സേവനം ആണ്. ഒന്നിലധികം ഭാഷകളിൽ ദശലക്ഷക്കണക്കിന് പാട്ടുകൾ സ്ട്രീം ചെയ്യാനും ഡൗൺലോഡ് ചെയ്യാനും അനുവദിക്കുന്നു. സ്പോട്ടിഫൈ, യൂട്യൂബ് മ്യൂസിക്ക് എന്നീ ആപ്പുകൾക്ക് സമാനമായ ജിയോയുടെ ഒരു സേവനം ആണ് ജിയോ സാവൻ. ഇതും കമ്പനി ഉപഭോക്താക്കൾക്ക് തികച്ചും സൗജന്യമായി ലഭിക്കുന്ന ഒരു സേവനമാണ്. നിങ്ങൾ ഒരു ജിയോ ഉപഭോക്താവ് ആണെങ്കിൽ തീർച്ചയായും ഈ സേവനം ഉപയോഗപ്പെടുത്തുക. സൗജന്യ സേവനങ്ങളുടെ തുടർച്ചയായ വിപുലീകരണത്തിലൂടെ, ഉപയോക്താക്കളുടെ ഡിജിറ്റൽ അനുഭവം മെച്ചപ്പെടുത്താനും അതുവഴി രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിന് സംഭാവന നൽകാനും ജിയോ ലക്ഷ്യമിടുന്നു. നിലവിൽ രാജ്യത്ത് 5ജി സേവനങ്ങൾ ഒരുക്കുന്നതിലും ജിയോ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. നിലവിലെ കണക്കിൽ നഗരങ്ങളിൽ 96 ശതമാനവും 5ജി അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഇവർ അവകാശപ്പെടുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033