പലരെയും അലട്ടുന്ന ജീവിതശൈലി രോഗങ്ങളിലൊന്നാണ് പ്രമേഹം. പാരമ്പര്യം, ഭക്ഷണക്രമം, ശരിയല്ലാത്ത ജീവിതശൈലി തുടങ്ങി പല കാരണങ്ങളാൽ പ്രമേഹമുണ്ടാകാം. എത്ര ശ്രമിച്ചിട്ടും പ്രമേഹം കുറയ്ക്കാൻ പറ്റാത്ത ചിലരുണ്ട്. പ്രമേഹം കൂടുന്നത് ജീവൻ പോലും ചില ഘട്ടങ്ങളിൽ ഭീഷണിയാകാം. കാരണം പ്രമേഹം അധികമാകുന്നത് ഹൃദ്രോഗം പോലുള്ള മറ്റ് രോഗങ്ങളിലേക്ക് നയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പണ്ടൊക്കെ പ്രായമായവർക്ക് മാത്രമായിരുന്നു പ്രമേഹം കണ്ടു വന്നിരുന്നത്. എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ. എല്ലാ പ്രായക്കാരിലും പ്രമേഹം ഉണ്ടാകുന്നുണ്ട്. പാൻക്രിയാസ് ഗ്രന്ഥിക്ക് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരികയോ അല്ലെങ്കിൽ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിൽ പ്രവർത്തിക്കാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം.
പ്രമേഹം നിയന്ത്രിക്കാന്‍ കുറച്ച് വഴികള്‍
പ്രമേഹമുള്ളവർ പതിവായി കറുവപ്പട്ട കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കും. ദിവസവും 1 മുതൽ 6 ഗ്രാം കറുവപ്പട്ട പൊടിച്ച് 40 ദിവസം തുടർച്ചയായി കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, ട്രൈഗ്ലിസറൈഡുകൾ, എൽഡിഎൽ ചീത്ത കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്നതായി പഠനങ്ങൾ തെളിച്ചിട്ടുണ്ട്.
പ്രമേഹം രോഗികൾ എങ്ങനെ ആഹാരം കഴിക്കണം
പ്രമേഹമുള്ളവർക്ക് കറുവാപ്പട്ട പലവിധത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കറുവാപ്പട്ട പൊടിച്ച് ചായ പോലെ കുടിക്കുക. വെജിറ്റബിൾ, ഫ്രൂട്ട് സാലഡുകളിലും കറുവപ്പട്ട പൊടി ചേർക്കാം. ഇത് ഡിറ്റോക്സ് പാനീയമായി ചൂട് വെള്ളത്തിൽ ചേർത്തും കുടിക്കാവുന്നതാണ്. പ്രമേഹരോഗികൾക്ക് അവരുടെ ദൈനംദിന ഭക്ഷണത്തിൽ കറുവപ്പട്ട പൊടി ഉൾപ്പെടുത്താൻ നിരവധി മാർഗങ്ങളുണ്ട്.
കറുവപ്പട്ട വെള്ളം തയാറാക്കാൻ ഒരു പാത്രത്തിൽ ഒരു ലിറ്റർ വെള്ളം എടുക്കുക. ഇതിലേക്ക് രണ്ട് വലിയ കറുവപ്പട്ടയുടെ കഷ്ണങ്ങൾ ഇടുക. ഇതിൻ്റെ കൂടെ നാരങ്ങ ചെറിയ വട്ടത്തിൽ അരിഞ്ഞതും കൂടി ചേർത്ത് വെയ്ക്കുക. ഒരു രാത്രി മുഴുവൻ വെച്ച ശേഷം അടുത്ത ദിവസം രാവിലെ വെറും വയറ്റിൽ കുടിക്കുക. ദിവസം മുഴുവനും ദാഹം തോന്നുമ്പോൾ ഈ വെള്ളം കുടിക്കാവുന്നതാണ്. ഇങ്ങനെ കുടിക്കുന്നതിലൂടെ ശരീരത്തിൽ വിഷാംശം ഇല്ലാതാകുകയും എൽഡിഎല്ലും ചീത്ത കൊഴുപ്പും അലിയുകയും ചെയ്യും. രക്തത്തിലെ അധിക ഗ്ലൂക്കോസ് കുറയും.