മുടിയുടെ ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ ചെമ്പരത്തിയും താളിയും വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ചില കാര്യങ്ങള്‍ നമുക്ക് ചുറ്റും തന്നെ ഉണ്ട്. അത് എന്താണെന്നതിനെക്കുറിച്ച് അറിയാമെങ്കിലും എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയും മുടിയുടെ ആരോഗ്യത്തിന് വേണ്ടിയും ശ്രദ്ധിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടത് എപ്പോഴും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ്.
മുടിക്ക് തിളക്കം നല്‍കുന്നതിന് വേണ്ടിയും മുടിയുടെ ആരോഗ്യം തിരിച്ച് പിടിക്കുന്നതിന് വേണ്ടിയും നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. താരന്‍, മുടി കൊഴിച്ചില്‍, മുടിയുടെ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ചെമ്പരത്തിയുടെ ഉപയോഗം. ചെമ്പരത്തി ചായ തയ്യാറാക്കി മുടിയില്‍ ഉപയോഗിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുന്നു. എപ്രകാരം ഇത് മുടിയില്‍ ഫലപ്രദമായി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.
കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു
മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണ് കൊളാജന്‍. ശരീരത്തില്‍ വിറ്റാമിന്‍ സി ഉത്പാദിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് കൊളാജന്‍. ഇതാകട്ടെ ചെമ്പരത്തിയില്‍ ധാരാളം ഉണ്ട്. മുടിയുടെയും ചര്‍മ്മത്തിന്റേയും ആരോഗ്യത്തിന് സഹായിക്കുന്നതാണ് കൊളാജന്‍. ചെമ്പരത്തി ചായ ഉപയോഗിക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. അമിനോ ആസിഡുകള്‍ മുടി വളര്‍ച്ചക്കും രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിനും തലയോട്ടിയെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ചെമ്പരത്തി മികച്ചതാണ്.
തലയോട്ടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നു
തലയോട്ടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നതാണ് ഈ മിശ്രിതം. ഇതിലൂടെ നിങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. ഹിബിസ്‌കസ് ചായ കുടിക്കുന്നതും ഹിബിസ്‌കസ് വാട്ടര്‍ മുടിയില്‍ തേച്ച് പിടിപ്പിക്കുന്നതും എല്ലാം നിങ്ങളുടെ മുടിയുടെ ആരോഗ്യം മികച്ചതാക്കുന്നു. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ചര്‍മ്മത്തെയും മുടിയെയും ജലാംശം വര്‍ധിപ്പിക്കാനും ഹൈബിസ്‌കസ് ചായ നിങ്ങളെ സഹായിക്കുന്നു.
മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നു
മുടിയുടെ ആരോഗ്യത്തെ ശക്തിപ്പെടുത്തുന്ന കാര്യത്തിലും ചെമ്പരത്തി മികച്ചതാണ്. ഇത് നിങ്ങളുടെ തലയോട്ടിയിലെ അടഞ്ഞ സുഷിരങ്ങള്‍ തുറക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ തലയോട്ടിയെ ശ്വസിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു. ചെമ്പരത്തിയില്‍ ഉള്ള അമിനോ ആസിഡുകള്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും തലയോട്ടിയിലേക്ക് ഓക്‌സിജന്‍ എത്തിക്കുകയും ചെയ്യുന്നു. മുടി ശക്തമായും ആരോഗ്യത്തോടെയും നിലനിര്‍ത്തുന്നതിന് ചെമ്പരത്തി ചായ മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.
താരന്‍ പ്രതിരോധിക്കാം
താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളുടെ മനസമാധാനത്തെ ഇല്ലാതാക്കുന്നതിന് വരെ കാരണമാകും. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതിന് ഫലപ്രദമായ മാര്‍ഗ്ഗം തന്നെ തേടണം എന്നതാണ് സത്യം. മുടയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും തലയോട്ടിയിലെ ജലാംശം നിലനിര്‍ത്തുന്നതിനും താരനെ ഇല്ലാതാക്കുന്നതിനും എല്ലാം സഹായിക്കുന്നു ഈ മിശ്രിതം. താരന്‍ മൂലമുണ്ടാവുന്ന ചൊറിച്ചിലിനും പരിഹാരം കാണാം.
ചെമ്പരത്തി ചായ തയ്യാറാക്കുന്നത്
ചെമ്പരത്തി ചായ തയ്യാറാക്കുന്നതിന് വേണ്ടി എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം. ഉണക്കിയ ചെമ്പരത്തി പൂക്കള്‍ തിളപ്പിച്ച വെള്ളത്തിലേക്ക് ചേര്‍ത്ത് കൊടുക്കുക. ഇതിലേക്ക് അല്‍പം കൂടി വെള്ളം ചേര്‍ത്ത് അഞ്ച് – പത്ത് മിനിറ്റ് തിളപ്പിക്കേണ്ടതാണ്. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഒരു ചെറിയ കഷ്ണം ശര്‍ക്കര ചേര്‍ക്കാം. അല്ലെങ്കില്‍ തേനും ചേര്‍ക്കാവുന്നതാണ്. ഇത് കുടിക്കുന്നത് മുടിക്കുണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങളേയും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ചെമ്പരത്തി തിളപ്പിച്ച് വെള്ളത്തില്‍ കലര്‍ത്തി മുടി കഴുകുന്നതും മുടിക്ക് ആരോഗ്യവും മുകളില്‍ പറഞ്ഞ എല്ലാ ഗുണങ്ങളും നല്‍കുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033