നരച്ച മുടി കറുപ്പിയ്ക്കാന്‍ കൃത്രിമ വഴികള്‍ പരീക്ഷിയ്ക്കുന്നവരാണ് പലരും. ഇതിന് പരിഹാരമായി ചെയ്യാവുന്ന നാടന്‍ വൈദ്യങ്ങളും ഏറെയുണ്ട്. മുടിയ്ക്കും ആരോഗ്യത്തിനും യാതൊരു ദോഷവും വരുത്തുന്നില്ലെന്നതാണ് ഇവയുടെ പ്രധാന ഗുണം. ഇത്തരത്തിലെ ഒന്നിനെ കുറിച്ചറിയൂ. അല്‍പം വ്യത്യസ്ത ചേരുവ കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. അടുക്കളയിലെ പ്രധാന ചേരുവയായ മഞ്ഞള്‍പ്പൊടിയാണ് ഇതിനായി പ്രധാനമായും ഉപയോഗിയ്ക്കുന്നത്. മഞ്ഞള്‍പ്പൊടിയ്ക്ക് മരുന്നു ഗുണങ്ങള്‍ ഏറെയാണ്. ഇത് ആന്റി ഓക്‌സിഡന്റ് സമ്പുഷ്ടമാണ്. പല രോഗങ്ങള്‍ക്കും മരുന്നായ ഇത് ഫംഗല്‍, വൈറല്‍, ബാക്ടീരിയല്‍ ബാധകള്‍ക്കും ഏറെ നല്ലതാണ്. ഇതിന്റെ ഇത്തരം ഗുണങ്ങള്‍ താരന്‍ പോലുളള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. ശിരോചര്‍മത്തിലെ ചൊറിച്ചില്‍ മാറാനും മുടി വളരാനുമെല്ലാം ഇതേറെ ഗുണകരമാണ്. മുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും മഞ്ഞള്‍ സഹായിക്കും.
ഇതില്‍ ചേര്‍ക്കുന്ന മറ്റൊരു ചേരുവ സാധാരണ രീതിയില്‍ നാം നാച്വറല്‍ ഡൈ തയ്യാറാക്കാനായി ഉപയോഗിച്ച് വരുന്ന ഹെന്ന അഥവാ മയിലാഞ്ചിപ്പൊടിയാണ്. തലയോട്ടിയിലെ സ്വാഭാവിക അസിഡിറ്റി ബാലൻസ് പുന:സ്ഥാപിക്കാൻ ഹെന്നയ്ക്ക് പ്രത്യേക കഴിവുണ്ട്. ബാക്ടീരിയ, ഫംഗസ്, താരൻ എന്നിവ ഇല്ലാതെ മുടി കൊഴിച്ചിൽ തടയാനിത് സഹായിക്കും.ഇത് മുടിവളര്‍ച്ചയ്ക്കു സഹായിക്കും. മുടി നരയ്ക്കാതിരിയ്ക്കാനും ഇത് ഏറെ നല്ലതാണ്. മുടിയുടെ വളർച്ച വർദ്ധിപ്പിക്കുക മാത്രമല്ല, മുടി ബലമുള്ളതും പോഷകപൂർണവുമാക്കി മാറ്റുന്നതിന് ഹെന്ന പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഇത് തയ്യാറാക്കുന്നത് കട്ടന്‍ ചായയിലാണ്. കട്ടന്‍ ചായയും മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. മുടിയ്ക്ക് തിളക്കവും സ്വാഭാവിക കണ്ടീഷണര്‍ ഗുണവും നല്‍കുന്ന ഒന്നാണ് കട്ടന്‍ചായ. ഇത് മുടിയുടെ ആരോഗ്യത്തിനും അകാല നരയ്ക്കും പരിഹാരമായി ചെയ്യാവുന്ന ഒന്നാണ്. ദിവസവും കട്ടന്‍ ചായ കൊണ്ട് മുടി കഴുകുന്നത് നല്ലതാണ്.
ഇത് തയ്യാറാക്കാന്‍ ആവശ്യത്തിന് മഞ്ഞള്‍പ്പൊടിയെടുക്കുക. നല്ല ശുദ്ധമായ മഞ്ഞള്‍പ്പൊടിയെന്ന് ഉറപ്പ് വരുത്തണം. ഇത് ഇരുമ്പ ചീനച്ചട്ടിയില്‍ ഇട്ട് കുറഞ്ഞ തീയില്‍ കറുപ്പ് നിറമാകുന്നത് വരെ ചൂടാക്കുക. ഇത് മാറ്റി വച്ച് കട്ടന്‍ ചായ നല്ല കടുപ്പത്തില്‍ തിളപ്പിച്ചെടുക്കുക. ഇതിലേയ്ക്ക് ഹെന്നയും കറുപ്പിച്ച് വച്ചിരിയ്ക്കുന്ന മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കുക. ഇത് ഇരുമ്പ് ചട്ടിയില്‍ തന്നെ ഒരു ദിവസം വയ്ക്കാം. പിന്നീട് ഇത് മുടിയില്‍ പുരട്ടാം. 2 മണിക്കൂറെങ്കിലും വച്ച ശേഷം കഴുകാം. എത്ര തവണ വേണമെങ്കിലും ചെയ്യാവുന്ന നാച്വറല്‍ ഡൈ പ്രയോഗമാണിത്.