Tuesday, April 22, 2025 2:48 pm

രണ്ട് സിം കാര്‍ഡ്‌ ഉപയോ​ഗിക്കുന്നവർ ശ്രദ്ധിക്കുക ; സൂക്ഷിച്ചില്ലെങ്കിൽ പ്രശ്നം ​ഗുരുതരമായേക്കും

For full experience, Download our mobile application:
Get it on Google Play

ഇന്നത്തെ കാലഘട്ടത്തിൽ എല്ലാവരും തന്നെ സ്മാർട്ട് ഫോണുകൾ ഉപയോ​ഗിക്കുന്നവരായിരിക്കും. ഈ ഫോണുകൾ ഭൂരിഭാ​ഗവും തന്നെ രണ്ട് സിം ഉപയോ​ഗിക്കാവുന്നവയും ആയിരിക്കും. നിരവധി ​ഗുണങ്ങൾ ഇത്തരത്തിൽ രണ്ട് സിം ഉപയോ​ഗിക്കുന്നവർക്ക് ഉണ്ടെങ്കിലും നിങ്ങൾ അറിയാത്ത പല ദോഷങ്ങളും ഇത്തരം ഫോണുകൾക്ക് ഉണ്ടായരിക്കുന്നതാണ്. ഇവ എന്തെല്ലാമാണെന്ന് പരിശോധിക്കാം. ഇത്തരത്തിൽ ഡുവൽ സിം ഉപയോ​ഗിക്കുന്നതിന്‍റെ ദോഷങ്ങൾ പ്രധാനപ്പെട്ട ഒന്നാണ് നിങ്ങളുടെ ഫോണിന്‍റെ ബാറ്ററിലൈഫ്. ഡുവൽ സിം ഉപയോ​ഗിക്കുന്നത് വഴി നിങ്ങളുടെ ഫോണിന്റെ ബാറ്ററി ലൈഫ് കുറയുന്നതായിരിക്കും. കാരണം ഒരു സിം പ്രവർത്തിക്കാൻ ആവിശ്യമായതിന്റെ ഇരട്ടി ചാർജ് രണ്ട് സിം ഉപയോ​ഗിക്കുമ്പോൾ ആവിശ്യമാണ്. ആയതിനാൽ തന്നെ ഇത്തരത്തിൽ ചാർജ് കുറയാൻ ചിലപ്പോൾ ഡുവൽ സിം ഉപയോ​ഗം കാരണമായേക്കാം. പഴയ ഫോണുകളിലാണ് ഈ പ്രശ്നം ​ഗുരുതരമായി റിപ്പോർട്ട് ചെയ്യുന്നത്.

ബാറ്ററിലൈഫിനെ ബാധിക്കുന്നതിന് പുറമെ മറ്റൊരു പ്രശ്നവും ഡുവൽ സിം ഉപയോ​ഗിക്കുന്നവർ നേരിട്ടേക്കാം. അതാണ് നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ. നിരവധി ഉപഭോക്താക്കൾ ഈ പ്രശ്നം നേരിടുന്നതായി ആണ് സൂചന. പലപ്പോഴും ഇവർ നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിടാറുണ്ട്. ചിലപ്പോൾ ഒരു സിമ്മിൽ നെറ്റ്‌വർക്ക് ലഭിക്കുമ്പോൾ രണ്ടാം സിമ്മിൽ ലഭിക്കണം എന്നില്ല മറിച്ചും ഇങ്ങനെ സംഭവിക്കാം. നിങ്ങൾ കൂടുതൽ പ്രാധാന്യം നൽകുന്ന സിമ്മിനെ ഒന്നാം സ്ലോട്ടിൽ ഉപയോ​ഗിക്കണം എന്നാണ് വി​ദ​ഗ്ദർ പറയുന്നത്.

കൂടുതലായി കോൾ ചെയ്യാൻ ഉപയോ​ഗിക്കുന്ന സിം, അതുപോലെ ഡാറ്റ ഉപയോ​ഗിക്കുന്ന സിം എല്ലാം ഒന്നാം സ്ലോട്ടിൽ ഉപയോ​ഗിക്കുന്നതാണ് നല്ലത്. ഇങ്ങനെ ഉപയോ​ഗിക്കുമ്പോൾ ആയിരിക്കും നല്ല രീതിയിൽ നെറ്റ്‌വർക്ക് സൗകര്യങ്ങൾ ആസ്വദിക്കാൻ സാധിക്കുക. കോൾ ചെയ്യാനാണെങ്കിലും ഡാറ്റ ഉപയോ​ഗിക്കാൻ ആണെങ്കിലും ഇതായിരിക്കും കൂടുതൽ സൗകര്യം. രണ്ടാം സ്ലോട്ട് എന്നത് ഒരു സെക്കന്ററി ഓപ്ഷൻ മാത്രമായിരിക്കണം. കൂടുതൽ പ്രാധാന്യം നൽകുന്ന സിമ്മിനെ ഒരിക്കലും രണ്ടാം സ്ലോട്ടിൽ ഉപയോ​ഗിക്കരുത്.

ഡുവൽ സിമ്മിന്റെ മറ്റൊരു പ്രധാന പ്രശ്നമാണ് കൂടിയ റേഡിയേഷൻ. ഒരു സിം ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന ഫോണുകളേക്കാൾ കൂടുതൽ റേഡിയേഷൻ ഇത്തരം ഡുവൽ സിം ഫോണുകൾക്ക് ഉണ്ട്. സി​ഗ്നൽ കുറഞ്ഞ പ്രദേശത്തും ലിഫ്റ്റുകൾ, കാറുകൾ, ബേസ്മെന്റുകൾ എന്നിവിടങ്ങളിൽ ഉപയോ​ഗിക്കുമ്പോൾ റേഡിയേഷൻ വലിയ രീതിയിൽ ഉയരാൻ സാധ്യത ഉണ്ട്. ഇന്ത്യയിലെ നെറ്റ്‌വർക്ക് കവറേജ് പലപ്പോഴും മുടങ്ങുന്നതിനാൽ വീണ്ടും റേഡിയേഷൻ ഉയരാൻ സാധ്യത ഉണ്ട്. എന്നാൽ അത്യാവശം നല്ല ബ്രാൻഡുകളുടെ സ്മാർട്ട് ഫോണുകൾ ഉപയോ​ഗിച്ചാൽ ഒരു പരിധിവരെ റേഡിയേഷനുകൾ അധികം ആകാതെ സൂക്ഷിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കുന്നതാണ്. അതേ സമയം നിരവധി ​ഗുണങ്ങളും ഇത്തരത്തിൽ ഡുവൽ സിം ഉപയോ​ഗത്തെ തുടർന്ന് ഉണ്ട് എന്ന സത്യം നമ്മൾ കാണാതെ ഇരിക്കരുത്. നിങ്ങളുടെ ചിലവ് കുറയ്ക്കുന്നു എന്നത് തന്നെയാണ് ഇതിലെ ഏറ്റവും വലിയ ​ഗുണങ്ങളിൽ ഒന്ന്. വ്യത്യസ്ത മൊബൈൽ നമ്പർ സേവന ദാതാക്കൾക്ക് വ്യത്യസ്ത കോൾ നിരക്കുകൾ ഉണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

0
കാസറഗോഡ്: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിന്റെ സംസ്ഥാനതല...

യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം വാഗ്ദാനം ചെയ്ത് ഡിജിറ്റല്‍ ഇടപാടുമായി കെഎസ്ആര്‍ടിസി

0
തിരുവനന്തപുരം: യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം വാഗ്ദാനം ചെയ്ത് കെഎസ്ആര്‍ടിസി ഡിജിറ്റല്‍ പണമിടപാടിലേക്ക്...

കേരളത്തിൽ നിന്ന് ഊട്ടിയിലേക്കുള്ള ഇ-പാസ് അഞ്ചു സ്ഥലങ്ങളിൽ മാത്രമാക്കി ചുരുക്കി

0
ഊട്ടി: കേരളത്തിൽ നിന്ന് ഊട്ടിയിലേക്കുള്ള ഇ-പാസ് ഇനി മുതൽ അഞ്ചു സ്ഥലങ്ങളിൽ...

ഗുരുവായൂർ അമ്പലത്തിൽ ഹൈക്കോടതി വിധി ലംഘിച്ച് രാജീവ് ചന്ദ്രശേഖറിന്റെ റീൽസ് ചിത്രീകരണം

0
തൃശ്ശൂര്‍: ഹൈക്കോടതി വിധി ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ...