Sunday, May 11, 2025 2:57 pm

ഗൂഗിള്‍ പേയില്‍ ഒന്നിലധികം യുപിഐ ഐഡി ഉപയോഗിക്കാനാവുമോ? ഇതാണ് ചെയ്യേണ്ട കാര്യങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ഗൂഗിള്‍ പേ ഇപ്പോള്‍ ഉപയോഗിക്കാത്തവരായി അധികം ആളുകളുണ്ടാവുണ്ടാവില്ല. കാരണം യുപിഐ ഇന്ന് അവിഭാജ്യ ഘടകമാണ്. നമ്മുടെ പേമെന്റ് രീതികളെല്ലാം തീര്‍ത്തും ഡിജിറ്റലായതാണ് ഇതിന് കാരണം. ബാങ്ക് അക്കൗണ്ടുകളുമായി ഇവ ലിങ്ക് ചെയ്തിരിക്കുകയുമായിരിക്കും. ഇടപാടുകളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി യുപിഐ മാറിയിരിക്കുകയാണ്. എന്നാല്‍ പേമെന്റ് പരാജയപ്പെടുകയോ, പതിയെ ഇഴഞ്ഞ് നീങ്ങുകയോ ചെയ്താല്‍ എന്ത് ചെയ്യും. നിങ്ങളുടെ പേമെന്റ് പരാജയപ്പെടാതിരിക്കാന്‍ ചെയ്യേണ്ടത് ഒറ്റ കാര്യമാണ്. അതിന്റെ പേരാണ് സ്മാര്‍ട്ട് റൗട്ടിംഗ്. ഒരിക്കലും നിങ്ങളുടെ പേമെന്റ് പരാജയപ്പെടാതിരിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. എന്താണ് സ്മാര്‍ട്ട് റൗട്ടിംഗ് എന്നും, അവ എങ്ങനെ ഉപയോഗിക്കാമെന്നും പരിശോധിക്കാം.

എന്താണ് സ്മാര്‍ട്ട് റൗട്ടിംഗ് യുപിഐകള്‍ എപ്പോഴും നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചതായിരിക്കും. ബാങ്ക് സെര്‍വറുകള്‍ വഴിയാണ് പേമെന്റുകള്‍ സാധ്യമാവുക. സെര്‍വര്‍ തകരാര്‍ കാരണം പലപ്പോഴും യുപിഐ പേമെന്റുകള്‍ നടക്കാതെ പോകാം. ചിലപ്പോള്‍ ഓവര്‍ ലോഡ് കൊണ്ടോ മറ്റേതെങ്കിലും സാങ്കേതിക തകരാര്‍ കൊണ്ടോ അത് സംഭവിക്കാം. ഇവിടെ സ്മാര്‍ട്ട് റൗട്ടിംഗ് സഹായിക്കും. അധികമായി ഒരു യുപിഐ കൂടിയുണ്ടെങ്കില്‍ പേമെന്റ് വിജയകരമാകാന്‍ സാധ്യത കൂടുതലാണ്. കാരണം ഇടപാടുകള്‍ ഏതാണോ ലഭ്യമായ മികച്ച സെര്‍വര്‍ അതിലൂടെ ഇടപാട് സാധ്യമാകും. അതിനാണ് പുതിയൊരു യുപിഐ ഐഡി ഉപയോഗിക്കുന്നത്. പെട്ടെന്ന് പണം അയക്കേണ്ട ഏതെങ്കിലും ഘട്ടത്തില്‍ ഒരു യുപി ഐ ഐഡി സേവനം തടസ്സപ്പെട്ടാല്‍ മറ്റൊന്ന് ഉപയോഗിച്ച് ഇടപാടുകള്‍ വിജയകരമാക്കാം.

എത്ര യുപിഐ ഐഡികള്‍ വരെ ഉണ്ടാക്കാം ഒരാള്‍ക്ക് നാല് യുപിഐ ഐഡികള്‍ വരെ ഗൂഗിള്‍ പേയില്‍ ഉണ്ടാക്കാം. ഇവ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുകയും ചെയ്യും. ഒരേ ബാങ്ക് അക്കൗണ്ടില്‍ തന്നെ ഇത്രയും ഐഡികള്‍ ലിങ്ക് ചെയ്യാനും സാധിക്കും. ഇതിലൂടെ നമുക്ക് പേമെന്റിലെ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കാം. പേമെന്റ് വൈകുമെന്നോ പരാജയപ്പെടുമെന്നോ ഉള്ള ആശങ്കയും വേണ്ട. കൂടുതല്‍ ഐഡികള്‍ എങ്ങനെ ഉണ്ടാക്കാം പുതിയൊരു അക്കൗണ്ട് ഉണ്ടാക്കുമ്പോള്‍ കൂടുതല്‍ യുപിഐ ഐഡികള്‍ ഉണ്ടാക്കാവുന്നതാണ്. അക്കൗണ്ട് സെറ്റപ്പിന് ശേഷം മാത്രമേ ഇത് സാധ്യമാകൂ. നിങ്ങളുടെ പേമെന്റ് പരാജയപ്പെട്ടാല്‍ യൂസര്‍മാരോട് കൂടുതല്‍ യുപിഐ ഐഡികള്‍ ഉണ്ടാക്കാന്‍ ഗൂഗിള്‍ പേ തന്നെ ആവശ്യപ്പെടാറുണ്ട്. ഗൂഗിള്‍ പേ ആപ്പിള്‍ പേമെന്റ് മെത്തേഡ്‌സ് എടുക്കുക. അതില്‍ ബാങ്ക് അക്കൗണ്ട് സെലക്ട് ചെയ്യുക. മാനേജ് യുപിഐഡികള്‍ എന്ന ഓപ്ഷനുണ്ടാവും. പുതിയ ഐഡി ആക്ടിവേറ്റ് ചെയ്യാന്‍ ഗൂഗിള്‍ പേ നിങ്ങളുടെ പേരില്‍ ബാങ്കുകള്‍ക്ക് എസ്എംഎസ് അയക്കുക. ഇതിനായി മെസേജിന്റെ പണം നല്‍കേണ്ടി വരും.

കൂടുതല്‍ ഐഡികള്‍ എങ്ങനെ ഉണ്ടാക്കാം
പുതിയൊരു അക്കൗണ്ട് ഉണ്ടാക്കുമ്പോള്‍ കൂടുതല്‍ യുപിഐ ഐഡികള്‍ ഉണ്ടാക്കാവുന്നതാണ്. അക്കൗണ്ട് സെറ്റപ്പിന് ശേഷം മാത്രമേ ഇത് സാധ്യമാകൂ. നിങ്ങളുടെ പേമെന്റ് പരാജയപ്പെട്ടാല്‍ യൂസര്‍മാരോട് കൂടുതല്‍ യുപിഐ ഐഡികള്‍ ഉണ്ടാക്കാന്‍ ഗൂഗിള്‍ പേ തന്നെ ആവശ്യപ്പെടാറുണ്ട്. ഗൂഗിള്‍ പേ ആപ്പിള്‍ പേമെന്റ് മെത്തേഡ്‌സ് എടുക്കുക.അതില്‍ ബാങ്ക് അക്കൗണ്ട് സെലക്ട് ചെയ്യുക. മാനേജ് യുപിഐഡികള്‍ എന്ന ഓപ്ഷനുണ്ടാവും. പുതിയ ഐഡി ആക്ടിവേറ്റ് ചെയ്യാന്‍ ഗൂഗിള്‍ പേ നിങ്ങളുടെ പേരില്‍ ബാങ്കുകള്‍ക്ക് എസ്എംഎസ് അയക്കുക. ഇതിനായി മെസേജിന്റെ പണം നല്‍കേണ്ടി വരും.

ഐഡികള്‍ക്ക് പണം നല്‍കേണ്ടതുണ്ടോ?
പുതിയ ഐഡികള്‍ക്കായി പണമൊന്നും നല്‍കേണ്ടതില്ല. സാധാരണ ബാങ്ക് അക്കൗണ്ടുകള്‍ വഴി തന്നെ ട്രാന്‍സാക്ഷന്‍ നടത്താം. നിങ്ങളുടെ പേമെന്റുകള്‍ക്ക് തടസ്സം നേരിട്ടാല്‍ ഈ ഐഡികള്‍ വഴി എളുപ്പത്തില്‍ പേമെന്റ് നടത്താനാവും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാവൽപിണ്ടിയിലെ കമാൻഡ് സെന്ററിൽ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്

0
ന്യൂഡൽഹി: പാക് സൈന്യത്തിന്റെ റാവൽപിണ്ടിയിലെ കമാൻഡ് സെന്ററിൽ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച്...

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല ഇപ്പോഴും തുടരുന്നു ; വ്യോമസേന

0
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യോമസേന. ഭീകരർക്കെതിരായ ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്....

പുൽവാമ ഭീകരാക്രമണത്തിലെ പങ്ക് സമ്മതിച്ച് പാകിസ്ഥാൻ

0
ഡൽഹി: പുൽവാമ ഭീകരാക്രമണത്തിലെ പങ്ക് സമ്മതിച്ച് പാകിസ്ഥാൻ. പുൽവാമ ആക്രമണം പാകിസ്ഥാന്റെ...

കാട്ടുപന്നികളെ കൊല്ലാൻ നേതൃത്വം നൽകാൻ കർഷകസംഘം

0
പത്തനംതിട്ട : കാർഷികവിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ സർക്കാർ ഉത്തരവിന് വിധേയമായി...