കൊച്ചി : ആര്‍എസ്‌എസിന്റെ നിയന്ത്രണത്തിലുള്ള എച്ച്‌ആര്‍ഡിഎസിന്റെ പ്രധാന പരിപാടി ആക്രിക്കച്ചവടം. വിദേശത്തെ ഉരുക്ക് ആക്രിയുടെ വില്‍പ്പനയ്ക്ക് ഇടനിലക്കാരായി നിന്ന് വന്‍തുകയാണ് ഇവര്‍ കൈക്കലാക്കുന്നത്. സംഘടനയുടെ സാമ്പത്തിക ഇടപാട് അന്വേഷിക്കാന്‍ എറണാകുളം സ്വദേശി സി.പി ദിലീപ് നായര്‍ പോലീസിനും വിജിലന്‍സിനും നല്‍കിയ പരാതിയിലാണ് ഇക്കാര്യമുള്ളത്. വിദേശ ചാരിറ്റബിള്‍ സൊസൈറ്റീസ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത എന്‍ജിഒ എന്ന ലേബല്‍ ഉപയോഗിച്ചാണ് ഈ നിയമവിരുദ്ധകച്ചവടം. ആഗസ്റ്റില്‍ സൗദി അറേബ്യയില്‍നിന്ന് 60 ലക്ഷം ടണ്‍ പഴയ റെയില്‍പ്പാളം വില്‍ക്കുന്നതിന് എച്ച്‌ആര്‍ഡിഎസ് ഇടനിലക്കാരായതിന്റെ രേഖയും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
സംഘടനയുടെ സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍ റെയില്‍പ്പാളം എത്തിക്കാന്‍ സഞ്ജയ് മേനോന്‍ എന്നയാളെ ചുമതലപ്പെടുത്തുന്ന കത്തുമുണ്ട്. മുമ്പ് 60 ലക്ഷം ടണ്‍ റെയില്‍ ആക്രി കൊണ്ടുവന്നതായും കത്തിലുണ്ട്. കച്ചവടത്തിന് പുറമേ വിദേശത്തുനിന്ന് നികുതിയില്ലാതെ സംഭാവന കൈപ്പറ്റുന്നുമുണ്ട്. ആക്രിക്കച്ചവടത്തില്‍ പണം മുടക്കിയ നിരവധിപ്പേര്‍ കബളിപ്പിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍, ഇടനിലക്കാരായി നിന്ന ഇവര്‍ കമീഷന്‍ കൈപ്പറ്റി തലയൂരിയതായും പരാതിയിലുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ മറവിലെ ഈ തട്ടിപ്പ് പുറത്തുകൊണ്ടുവരണമെന്നും പരാതിയിലുണ്ട്. എച്ച്‌ആര്‍ഡിഎസിന്റെ സിഎസ്‌ആര്‍ വിഭാഗം ഡയറക്ടറാണ് സ്വര്‍ണക്കടത്തുകേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ്. ആര്‍എസ്‌എസ് സൈദ്ധാന്തികന്‍ കെ.ജി വേണുഗോപാലാണ് വൈസ് പ്രസിഡന്റ്.