തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍സെക്കണ്ടറി തീയറി പരീക്ഷകളുടെ മൂല്യനിര്‍ണയം മാറ്റിവെച്ചു. മെയ് 5 ന് ആരംഭിക്കേണ്ടിയിരുന്ന മൂല്യനിര്‍ണയമാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. നേരത്തെ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
നേരത്തേ കോവിഡ് വ്യാപനം കുറയുന്നതുവരെ മൂല്യനിര്‍ണയ ക്യാമ്പ് ഒഴിവാക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഒരു ക്യാമ്പില്‍ അഞ്ഞൂറ് പേര്‍ വരെയാണ് ഉണ്ടാകുക. ക്യാമ്പ് മാറ്റിവെക്കില്ലെങ്കില്‍ മൂല്യ നിര്‍ണയത്തിന് കൂടുതല്‍ സബ് സെന്ററുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ടീച്ചേഴ്‌സ് അസോസിയേഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിവേദനവും നല്‍കിയിരുന്നു.