തിരുവനന്തപുരം : ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ ടൈം ടേബിളുകള്‍ പുതുക്കി. 6 മുതല്‍ 16 വരെ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എന്നത് പുതുക്കിയ ടൈംടേബിള്‍ പ്രകാരം 6 മുതല്‍ 27 വരെയാകും. 7 മുതല്‍ 16 വരെ നടത്താനിരുന്ന വിഎച്ച്‌എസ്‌ഇ പരീക്ഷ 7 മുതല്‍ 27 വരെയാകും. പരീക്ഷകള്‍ക്കിടയിലെ ഇടവേള കൂട്ടിയാണ് പുതിയ ടൈംടേബിള്‍ പുറത്തിറക്കിയത്.
അതേസമയം, സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്ലസ് വണ്‍ പരീക്ഷ ഒരാഴ്ചത്തേക്ക് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. സ്‌കൂളുകളില്‍ പരീക്ഷ നടത്താനുള്ള സാഹചര്യമല്ല കേരളത്തില്‍ ഇപ്പോഴെന്ന് കോടതി നിരീക്ഷിച്ചു. കേരളത്തില്‍ കൊവിഡ് സാഹചര്യം ഭീതിജനകമാണെന്നും കോടതി വ്യക്തമാക്കി. കൊവിഡ് സാഹചര്യം വിലയിരുത്തിയല്ല പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്ന് കോടതി വിമര്‍ശിച്ചു.